ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; മൂന്നു മരണം

മെട്രോ ഭൂഗര്‍ഭ തുരങ്കപാത നിര്‍മിക്കുന്നതിനു സമീപമാണ് അപകടമുണ്ടായത്
ആല്‍വാര്‍പേട്ടിലെ പ്രമുഖമായ സെഖ്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്
ആല്‍വാര്‍പേട്ടിലെ പ്രമുഖമായ സെഖ്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്എക്സ്

ചെന്നൈ: ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്നു മരണം. ചെന്നൈ ആല്‍വാര്‍പേട്ടിലെ പ്രമുഖമായ സെഖ്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. ഒരു തമിഴ്‌നാട്ടുകാരനും രണ്ട് മണിപ്പൂര്‍ സ്വദേശികളുമാണ് മരിച്ചത്. മെട്രോ ഭൂഗര്‍ഭ തുരങ്കപാത നിര്‍മിക്കുന്നതിനു സമീപമാണ് അപകടമുണ്ടായത്.

ആല്‍വാര്‍പേട്ടിലെ പ്രമുഖമായ സെഖ്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്
'14 വര്‍ഷത്തെ വനവാസത്തിനു ശേഷം വീണ്ടും രാഷ്ട്രീയത്തിലേക്ക്'; നടന്‍ ഗോവിന്ദ ശിവസേനയില്‍ ചേര്‍ന്നു

ഡിണ്ടിഗല്‍ സ്വദേശി സൈക്ലോണ്‍ രാജ് (45), രണ്ട് അതിഥി തൊഴിലാളികളായ മാക്‌സ്, ലോലി എന്നിവരാണ് മരിച്ചത്. ബാറിന്റെ ആദ്യത്തെ നില തകര്‍ന്നു വീഴുകയായിരുന്നു എന്ന്് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മെട്രോ വര്‍ക്കാണ് അപകടത്തിന് കാരണമായതെന്ന് ആരോപണമുണ്ട്. അതിനിടെ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ചെന്നൈ കമ്മീഷണര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com