മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; പ്രവൃത്തി ദിനമാക്കി ഉത്തരവ്, പ്രതിഷേധം

ശനിയാഴ്ചയും, ഞായറാഴ്ചയും പ്രവൃത്തിദിനങ്ങളായിരിക്കുമെന്ന് ഉത്തരവ്
മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല
മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല ഫയൽ ചിത്രം: പിടിഐ

ഇംഫാല്‍: മണിപ്പൂരില്‍ ഈസ്റ്ററിന് പ്രവൃത്തിദിനമാക്കി ഉത്തരവ്. സംസ്ഥാനത്ത് മാര്‍ച്ച് 30, 31 തീയതികളായ ശനിയാഴ്ചയും, ഞായറാഴ്ചയും പ്രവൃത്തിദിനങ്ങളായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ അനസൂയ ഉയ്‌കെയുടെ ഓഫീസ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനങ്ങള്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിന് കീഴിലുള്ള സൊസൈറ്റികള്‍ തുടങ്ങിയവയ്ക്ക് ഉത്തരവ് ബാധകമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല
നാഗാലാന്‍ഡില്‍ ആറുമാസത്തേക്ക് അഫ്‌സ്പ നീട്ടി

ഈസ്റ്റര്‍ ദിനം പ്രവൃത്തി ദിനമാക്കിയതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായി. കുക്കി സംഘടനകള്‍ ഗവര്‍ണറുടെ ഉത്തരവിനെതിരെ രംഗത്തു വന്നിട്ടുണ്ട്.

പ്രവൃത്തിദിനമാക്കിക്കൊണ്ടുള്ള ഉത്തരവ്
പ്രവൃത്തിദിനമാക്കിക്കൊണ്ടുള്ള ഉത്തരവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com