മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് വേതനം പുതുക്കി; കേരളത്തില്‍ ദിവസവേതനം 346 രൂപ

കേരളത്തിലെ തൊഴിലാളികളുടെ നിരക്ക് നിലവിലുള്ള 333 രൂപയില്‍ നിന്ന് 346 രൂപയായി
തൊഴിലുറപ്പ് വേതനം പുതുക്കി; എപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍
തൊഴിലുറപ്പ് വേതനം പുതുക്കി; എപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി. കേരളത്തിലെ തൊഴിലാളികളുടെ നിരക്ക് നിലവിലുള്ള 333 രൂപയില്‍ നിന്ന് 346 രൂപയായി.

13 രൂപയുടെ വര്‍ധനവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം 22 രൂപയുടെ വര്‍ധനവാണ് കേരളത്തിന് ലഭിച്ചത്. പുതിയ നിരക്കുകള്‍ എപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തൊഴിലുറപ്പ് വേതനം പുതുക്കി; എപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍
മദ്യപിച്ച് വിമാനം പറത്തി; എയർ ഇന്ത്യ പൈലറ്റിനെ പുറത്താക്കി, എഫ്‌ഐആർ ഫയൽ ചെയ്യും

വേതനം പുതുക്കിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു.16 ന് മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് മന്ത്രാലയം കമ്മീഷനെ സമീപിച്ചത്. പുതുക്കിയ നിരക്കില്‍ ഹരിയാനയിലാണ് ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുക- 374 രൂപ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com