വ്യാജ ഷെയര്‍ ട്രേഡിങ് ആപ്ലിക്കേഷന്‍ കാണിച്ച് പ്രലോഭിപ്പിച്ചു; യുവാവിന്റെ 45 ലക്ഷം തട്ടിയ പ്രതികള്‍ പിടിയില്‍

മഹാരാഷ്ട്രയില്‍ നിക്ഷേപത്തിന് ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് യുവാവിന്റെ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
വ്യാജ ഷെയര്‍ ട്രേഡിങ് ആപ്ലിക്കേഷന്‍ കാണിച്ചാണ് യുവാവിനെ പ്രലോഭിപ്പിച്ചത്
വ്യാജ ഷെയര്‍ ട്രേഡിങ് ആപ്ലിക്കേഷന്‍ കാണിച്ചാണ് യുവാവിനെ പ്രലോഭിപ്പിച്ചത്പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ നിക്ഷേപത്തിന് ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് യുവാവിന്റെ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. യുവാവിന്റെ 45 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ നവിമുംബൈ പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി അഞ്ചിനും മാര്‍ച്ച് മൂന്നിനും ഇടയിലാണ് തട്ടിപ്പ് നടന്നത്. വ്യാജ ഷെയര്‍ ട്രേഡിങ് ആപ്ലിക്കേഷന്‍ കാണിച്ചാണ് യുവാവിനെ പ്രലോഭിപ്പിച്ചത്. നിക്ഷേപം നടത്തിയാല്‍ പ്രതീക്ഷിക്കാത്ത ലാഭം നേടി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവാവിനെ തട്ടിപ്പിന് ഇരയാക്കിയത്. പ്രതികള്‍ പറഞ്ഞത് അനുസരിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 44.7 ലക്ഷം രൂപയാണ് യുവാവ് കൈമാറിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ ലാഭം കിട്ടാതെ വന്നതോടെ തട്ടിപ്പിന് ഇരയായെന്ന സംശയത്തില്‍ യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. ഒളിവില്‍ പോയ പ്രതികളെ അന്വേഷണത്തിന് ഒടുവില്‍ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. ഇവരില്‍ നിന്ന് ചെക്ക് ബുക്കുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍, പത്ത് സിംകാര്‍ഡ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി ഇവരുടെ പേരിലുള്ള 18.51 ലക്ഷം രൂപ മരവിപ്പിച്ചതായും പൊലീസ് അറിയിച്ചു.

വ്യാജ ഷെയര്‍ ട്രേഡിങ് ആപ്ലിക്കേഷന്‍ കാണിച്ചാണ് യുവാവിനെ പ്രലോഭിപ്പിച്ചത്
'സ്ലോ പോയിസണ്‍ നല്‍കി കൊന്നു'; ആരോപണവുമായി മുക്താര്‍ അന്‍സാരിയുടെ മകന്‍; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com