ആയുധ പരിശീലനം നല്‍കി വന്‍ തുക കൈപ്പറ്റി, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മൂന്ന് പിഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മൂവരും പിഎഫ്‌ഐയുടെ ഫിസിക്കല്‍ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കുകയായിരുന്നു.
 അബ്ദുള്‍ ഖാദര്‍ പുത്തൂര്‍, അന്‍ഷാദ് ബദ്റുദീന്‍, ഫിറോസ് കെ എന്നിവരാണ് അറസ്റ്റിലായത്.
അബ്ദുള്‍ ഖാദര്‍ പുത്തൂര്‍, അന്‍ഷാദ് ബദ്റുദീന്‍, ഫിറോസ് കെ എന്നിവരാണ് അറസ്റ്റിലായത്.

ന്യൂഡല്‍ഹി: നിരോധിത സംഘടനയായ പിഎഫ്‌ഐ( പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) യുടെ മൂന്ന് അംഗങ്ങളെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ ഖാദര്‍ പുത്തൂര്‍, അന്‍ഷാദ് ബദ്റുദീന്‍, ഫിറോസ് കെ എന്നിവരാണ് അറസ്റ്റിലായത്. മൂവരും പിഎഫ്‌ഐയുടെ ഫിസിക്കല്‍ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ ശനിയാഴ്ച പ്രത്യേക കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പിഎഫ്‌ഐ കേഡറിന് ആയുധപരിശീലനം നല്‍കുകയും അതിനായി ഇവര്‍ നിരോധിത സംഘടനയില്‍ നിന്ന് ഗണ്യമായ തുക കൈപ്പറ്റുകയും ചെയ്തിരുന്നതായി ഇഡി വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

 അബ്ദുള്‍ ഖാദര്‍ പുത്തൂര്‍, അന്‍ഷാദ് ബദ്റുദീന്‍, ഫിറോസ് കെ എന്നിവരാണ് അറസ്റ്റിലായത്.
എംഎസ് സ്വാമിനാഥനും നരസിംഹ റാവുവിനും ഭാരതരത്‌ന സമ്മാനിച്ചു; മരണാനന്തര ബഹുമതി ഏറ്റുവാങ്ങിയത് മക്കള്‍ - വിഡിയോ

തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2022 സെപ്റ്റംബറിലാണ് കേന്ദ്രം പിഎഫ്‌ഐ നിരോധിച്ചത്.

2006-ലാണ് കേരളത്തില്‍ പിഎഫ്‌ഐ പ്രവര്‍ത്തനം ആരംഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com