പിറന്നാളിന് ഓൺലൈൻ ആയി വാങ്ങിയ കേക്കിൽ നിന്ന് ഭക്ഷ്യവിഷബാധ; 10 വയസുകാരിക്ക് ദാരുണാന്ത്യം

പട്യാലയിലെ തന്നെ ഒരു ബേക്കറിയിൽ നിന്ന് ഓൺലൈൻ ആയി കേക്ക് ഓർഡർ ചെയ്യുകയായിരുന്നു
മാന്‍വി
മാന്‍വിഎക്സ്

പഞ്ചാബ്: പിറന്നാൾ ദിനത്തിൽ ഓൺലൈനായി ഓഡർ ചെയ്തു വാങ്ങിയ കേക്ക് കഴിച്ച 10 വയസുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. പഞ്ചാബിലെ പട്യാല സ്വദേശിയായ മാൻവിയാണ് മറിച്ചത്. പട്യാലയിലെ തന്നെ ഒരു ബേക്കറിയിൽ നിന്ന് ഓൺലൈൻ ആയി കേക്ക് ഓർഡർ ചെയ്യുകയായിരുന്നു. കേക്ക് കഴിച്ച മുഴുവൻ ആളുകൾക്കും ​ഗുരുതര ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്.

മാർച്ച് 24നാണ് കുടുബം പെൺകുട്ടിയുടെ പിറന്നാൾ ആഘോഷത്തിനായി കേക്ക് ഓർഡർ ചെയ്യുന്നത്. വൈക്കുന്നേരെ ഏഴ് മണിയോടെ കേക്ക് മുറിച്ച് ആഘോഷിച്ചു. എന്നാൽ രാത്രി പത്ത് മണിയോടെ പത്തോടെ കേക്ക് കഴിച്ച എല്ലാവർക്കും ശാരീരികാസ്വാസ്ഥ്യങ്ങളനുഭവപ്പെടാൻ തുടങ്ങി. മാൻവി അമിതമായി ദാഹം പ്രകടിപ്പിച്ചിരുന്നുവെന്നും. ശരീരകാവസ്ഥ മോശമായതോടെ കുടുംബം ആശുപത്രിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസതടസം നേരിട്ട കുട്ടിക്ക് ഓക്‌സിജൻ കൊടുക്കാൻ ശ്രമിച്ചെങ്കിലും ഏറെ വൈകാതെ മരണത്തിന് കീഴടങ്ങി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാന്‍വി
ആദായനികുതി വകുപ്പിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍; ഹര്‍ജി നാളെ പരിഗണിക്കും

കേക്കിൽ വിഷം അടങ്ങിയിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ബേക്കറി ഉടമക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടുനൽകി. കേക്കിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. റിപ്പോർട്ട് വന്നാൽ ഉടൻ തുടരന്വേഷണം ആരംഭിക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പിറന്നാളാഘോഷത്തിൽ കുട്ടി കേക്ക് മുറിക്കുന്നതിന്റെയും കഴിക്കുന്നതിന്റെയും പങ്കുവയ്ക്കുന്നതിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com