ആദ്യം 200 കടക്ക്, എന്നിട്ടല്ലേ 400; ബിജെപിയെ പരിഹസിച്ച് മമത ബാനര്‍ജി

പരിക്കിന് ശേഷം ആദ്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍
മമത ബാനര്‍ജി
മമത ബാനര്‍ജിഫെയ്സ്ബുക്ക്
Updated on

കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 400 ലധികം സീറ്റുകള്‍ നേടുമെന്ന ബിജെപിയുടെ പ്രസ്താവനയെ പരിഹസിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആദ്യം 200 സീറ്റെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ അവരെ വെല്ലുവിളിക്കുന്നുവെന്നും മമത പറഞ്ഞു. 2021ലെ തെരഞ്ഞെടുപ്പില്‍ 200 സീറ്റുകള്‍ നേരിടുമെന്നായിരുന്നു വെല്ലുവിളി. എന്നാല്‍ 77ല്‍ നിര്‍ത്തേണ്ടി വന്നുവെന്നോര്‍ക്കണമെന്നും മമത ബാനര്‍ജി പറഞ്ഞു.

സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മമത ഉറപ്പിച്ചു പറഞ്ഞു. സിഎഎ നല്‍കിയാല്‍ അയാളെ വിദേശ പൗരനാക്കി മാറ്റുമെന്ന് അയാള്‍ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പശ്ചിമ ബംഗാളില്‍ സിഎഎയോ എന്‍ആര്‍സിയോ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു. പരിക്കിന് ശേഷം ആദ്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.

മമത ബാനര്‍ജി
ശക്തിപ്രകടനമായി ഇന്ത്യാ മുന്നണിയുടെ മഹാറാലി; 'പുതിയ ഇന്ത്യ പടുത്തുയര്‍ത്തും'; ജയിലില്‍ നിന്നും കെജരിവാളിന്റെ സന്ദേശം

പശ്ചിമ ബംഗാളില്‍ ബിജെപിയുമായി കൈകോര്‍ത്തതിന് സിപിഎമ്മിനേയും കോണ്‍ഗ്രസിനെയും മമത രൂക്ഷമായി വിര്‍ശിച്ചു. പശ്ചിമ ബംഗാളില്‍ ഇന്ത്യാ സഖ്യമില്ല. ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ടിഎംസി സ്ഥാനാര്‍ത്ഥി മഹുവ മൊയ്ത്രയ്ക്ക് വേണ്ടിയുള്ള പ്രചാരണ പരിപാടിയില്‍ കൃഷ്ണനഗറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

''ഞങ്ങളുടെ എംപി മഹുവ മൊയ്ത്ര ബിജെപിക്കെതിരെ ശബ്ദിച്ചതിനാല്‍ അപകീര്‍ത്തിപ്പെടുത്തുകയും ലോക്സഭയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു''. മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com