24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് യുജി ഇന്ന്
ഹാള്‍ ടിക്കറ്റ് നിര്‍ബന്ധമായി കൈയില്‍ കരുതണം
ഹാള്‍ ടിക്കറ്റ് നിര്‍ബന്ധമായി കൈയില്‍ കരുതണംഫയൽ

ന്യൂഡൽഹി: മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് യുജി ഇന്ന്. ഞായറാഴ്ച പകല്‍ 2.30 മുതല്‍ 5.20 വരെയാണ് പരീക്ഷ. രാജ്യത്തെ 557 നഗരങ്ങളിലും വിദേശത്തുള്ള 14 നഗരങ്ങളിലുമായി 24 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ഒരു ലക്ഷം എംബിബിഎസ് സീറ്റുകളിലേക്കുള്ള പ്രവേശനമാണ് വിദ്യാര്‍ഥികള്‍ ലക്ഷ്യമിടുന്നത്.

പരീക്ഷ എഴുതാന്‍ വരുന്ന വിദ്യാര്‍ഥികള്‍ ഹാള്‍ ടിക്കറ്റ് നിര്‍ബന്ധമായി കൈയില്‍ കരുതണം. പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.ac.in/NEETല്‍ കയറി ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അഡ്മിറ്റ് കാര്‍ഡില്‍ ഫോട്ടോ, ഒപ്പ്, റോള്‍ നമ്പര്‍ ബാര്‍കോഡ് എന്നിവ തെളിഞ്ഞിട്ടുണ്ടെന്ന് ഉറപ്പാക്കണം. മൂന്ന് പേജുള്ള അഡ്മിറ്റ് കാര്‍ഡിന്റെ രണ്ടാമത്തെ പേജില്‍ പോസ്റ്റ്കാര്‍ഡ് വലിപ്പമുള്ള ഫോട്ടോ ഒട്ടിക്കാനും മറക്കരുത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഡ്മിറ്റ് കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം അരമണിക്കൂര്‍ മുമ്പ് പരീക്ഷാ കേന്ദ്രത്തിലെത്തണം. സ്‌ക്രൈബിനെ ആവശ്യമുള്ള ഭിന്നശേഷിക്കാര്‍ ആവശ്യമായ രേഖകള്‍ കൈയില്‍ കരുതണം. ജ്യോമെട്രിക് ബോക്‌സ്, പേന, സ്‌കെയില്‍, കാല്‍ക്കുലേറ്റല്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ അനുവദിക്കില്ല. ഹാളില്‍ പ്രവേശിപ്പിക്കുന്നതിനുമുമ്പ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയുണ്ടാകും. ഡ്രസ്‌കോഡ് പാലിക്കണം. നീണ്ട കൈയുള്ള ഉടുപ്പുകള്‍ ഒഴിവാക്കണം.

രാജ്യത്തെ സര്‍ക്കാര്‍ /സ്വകാര്യ / കല്‍പ്പിത സര്‍വകലാശാലകളിലേതടക്കം വിവിധ മെഡിക്കല്‍ / ഡെന്റല്‍ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. ജൂണ്‍ 14ന് ഫലമറിയാം. വിവരങ്ങള്‍ക്ക്: exams.nta.ac.in/NEET.

ഹാള്‍ ടിക്കറ്റ് നിര്‍ബന്ധമായി കൈയില്‍ കരുതണം
കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com