രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധിഫയൽ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

''ആര്‍എസ്എസും ബിജെപിയും ഭരണഘടന ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്''

ഭോപ്പാല്‍: ജാതി സംവരണം 50 ശതമാനത്തില്‍ നിന്ന് ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ദളിത്, പിന്നാക്ക ഗോത്ര വിഭാഗങ്ങള്‍ക്ക് അവസരങ്ങള്‍ കൂട്ടാനായി ജാതി സംവരണം ആവശ്യമുള്ള അത്രയും തരാമെന്നും ഭരണ ഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ രത്‌ലമില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധി
ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസും ബിജെപിയും ഭരണഘടന ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും അത് സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. ജലത്തിലും വനത്തിലും ഭൂമിയിലും നിങ്ങള്‍ക്ക് അവകാശം നല്‍കുന്നതാണ് ഈ ഭരണഘടന. നരേന്ദ്ര മോദി അതെല്ലാം നീക്കം ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അദ്ദേഹം പൂര്‍ണ അധികാരമാണ് ആഗ്രഹിക്കുന്നത്. വിജയിക്കുകയാണെങ്കില്‍ ഭരണഘടന തിരുത്തുമെന്ന് ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നുവെന്ന കാര്യവും പ്രസംഗത്തില്‍ രാഹുല്‍ എടുത്തു പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

400 സീറ്റുകള്‍ എന്ന മുദ്രാവാക്യം അവര്‍ ഉയര്‍ത്തിയത് ആ ലക്ഷ്യം വച്ചാണെന്നും അവര്‍ക്ക് 150 സീറ്റു പോലും ലഭിക്കാന്‍ പോകുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സംവരണം അവസാനിപ്പിക്കുമെന്നാണ് ബിജെപി ഇപ്പോഴും പറയുന്നത്.

ഞങ്ങള്‍ വിജയിക്കുകയാണെങ്കില്‍ സംവരണം 50 ശതമാനത്തില്‍ അധികമായി ഉയര്‍ത്തും. പാവപ്പെട്ടവര്‍ക്കും പിന്നാക്കക്കാര്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും അവര്‍ക്കാവശ്യമുള്ള സംവരണം നല്‍കാനാണ് തീരുമാനം.

സംവരണ വിഷയത്തില്‍ എന്‍ഡിഎയും ഇന്ത്യാ മുന്നണിയും തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.

മുസ്ലീങ്ങള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് സംവരണം വിഷയത്തില്‍ നിലപാടെടുക്കുന്നതെന്നാണ് ബിജെപിയുടെ നിലപാട്. കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയും ഇതിനെതിരെ പ്രതിരോധം തീര്‍ക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com