ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം

സ്റ്റുഡന്റ് വിസയില്‍ ഓസ്‌ട്രേലിയയിലേക്ക് ചേക്കറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി, ഓസ്‌ട്രേലിയ വിസ ചട്ടങ്ങളില്‍ മാറ്റം വരുത്തി
നേരത്തെ സേവിങ്സ് നിക്ഷേപ തോത് 13ലക്ഷത്തില്‍പ്പരം രൂപ മാത്രമായിരുന്നു
നേരത്തെ സേവിങ്സ് നിക്ഷേപ തോത് 13ലക്ഷത്തില്‍പ്പരം രൂപ മാത്രമായിരുന്നുഫയല്‍

ന്യൂഡല്‍ഹി: സ്റ്റുഡന്റ് വിസയില്‍ ഓസ്‌ട്രേലിയയിലേക്ക് ചേക്കറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി, ഓസ്‌ട്രേലിയ വിസ ചട്ടങ്ങളില്‍ മാറ്റം വരുത്തി. സ്റ്റുഡന്റ് വിസ ലഭിക്കാനുള്ള അര്‍ഹത നേടാന്‍ വിദേശ വിദ്യാര്‍ഥികള്‍ കാണിക്കേണ്ട സേവിങ്‌സ് നിക്ഷേപത്തിന്റെ തോത് ഉയര്‍ത്തി. നിക്ഷേപമായി 16ലക്ഷത്തില്‍പ്പരം രൂപ കാണിക്കണമെന്നാണ് പുതിയ ചട്ടത്തില്‍ പറയുന്നത്.

നിരവധി വിദ്യാര്‍ഥികളാണ് സ്റ്റുഡന്റ് വിസയില്‍ ഓസ്‌ട്രേലിയയില്‍ പോകാന്‍ കാത്തിരിക്കുന്നത്. ഇവര്‍ക്ക് തിരിച്ചടിയായി ഏഴുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് സേവിങ്‌സ് തുക വര്‍ധിപ്പിച്ചത്. നേരത്തെ ഇത് 13ലക്ഷത്തില്‍പ്പരം രൂപ മാത്രമായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്റ്റുഡന്റ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് തട്ടിപ്പുകള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഓസ്‌ട്രേലിയ നടപടികള്‍ കടുപ്പിച്ചത്. തട്ടിപ്പുകള്‍ക്ക് പുറമേ കുടിയേറ്റം വര്‍ധിച്ചതും വിസാ ചട്ടങ്ങള്‍ കടുപ്പിക്കാന്‍ കാരണമായതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ സ്റ്റുഡന്റ് വിസ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി യോഗ്യത നേടാനുള്ള ഐഇഎല്‍ടിഎസ് സ്‌കോര്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.

കുടിയേറ്റം പകുതിയായി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സ്റ്റുഡന്റ് വിസയില്‍ അടക്കം ഓസ്‌ട്രേലിയ കടുത്ത നടപടികള്‍ സ്വീകരിച്ചത്. ഇത് ഏറ്റവുമധികം ബാധിച്ചത് ഇന്ത്യക്കാരെയാണ്.

നേരത്തെ സേവിങ്സ് നിക്ഷേപ തോത് 13ലക്ഷത്തില്‍പ്പരം രൂപ മാത്രമായിരുന്നു
'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com