മുസ്ലീം വിദ്വേഷ പരാമര്‍ശം; കര്‍ണാടക ബിജെപി ഐടി സെല്‍ തലവന്‍ അറസ്റ്റില്‍

സംവരണവുമായി ബന്ധപ്പെട്ട് കര്‍ണാടക ബിജെപിയുടെ എക്‌സ് ഹാന്‍ഡിലില്‍ പ്രസിദ്ധീകരിച്ച വിദ്വേഷ വീഡിയോയാണ് അറസ്റ്റിലേക്ക് നയിച്ചത്.
കര്‍ണാടക ബിജെപി ഐടി സെല്‍ തലവന്‍ പ്രശാന്ത് മക്കനൂര്‍ അറസ്റ്റില്‍
കര്‍ണാടക ബിജെപി ഐടി സെല്‍ തലവന്‍ പ്രശാന്ത് മക്കനൂര്‍ അറസ്റ്റില്‍ഫെയ്‌സ്ബുക്ക്‌

ബംഗളൂരു: വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കര്‍ണാടക ബിജെപി ഐടി സെല്‍ തലവന്‍ പ്രശാന്ത് മക്കനൂര്‍ അറസ്റ്റില്‍. ഇന്നലെ വൈകീട്ട് പ്രശാന്തിനെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ എക്സില്‍ പോസ്റ്റ് ചെയ്ത മുസ്ലീം വിദ്വേഷ വിഡിയോക്കെതിരായ പരാതിയിലാണ് അറസ്റ്റ്.

സംവരണവുമായി ബന്ധപ്പെട്ട് കര്‍ണാടക ബിജെപിയുടെ എക്‌സ് ഹാന്‍ഡിലില്‍ പ്രസിദ്ധീകരിച്ച വിദ്വേഷ വീഡിയോയാണ് അറസ്റ്റിലേക്ക് നയിച്ചത്. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കോണ്‍ഗ്രസ്, മുസ്ലിം വിഭാഗത്തിന് മാത്രമായി അനധികൃതമായി നല്‍കുന്നുവെന്ന് സൂചിപ്പിക്കുന്നതായിരുന്നു ബിജെപി പങ്ക് വെച്ച വീഡിയോ. കോണ്‍ഗ്രസ് പരാതി നല്‍കി മൂന്നാം ദിവസം ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ എക്‌സിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കെപിസിസി കര്‍ണാടക മീഡിയ വിഭാഗം ചെയര്‍മാന്‍ രമേശ് ബാബു നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.

കര്‍ണാടക ബിജെപി ഐടി സെല്‍ തലവന്‍ പ്രശാന്ത് മക്കനൂര്‍ അറസ്റ്റില്‍
കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും മുടങ്ങി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com