ലിവ് ഇന്‍ പങ്കാളിയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ പരോള്‍ അനുവദിക്കാനാവില്ല: ഡല്‍ഹി ഹൈക്കോടതി

ജീവിത പങ്കാളിയെന്ന നിലയില്‍ നിയമപരമായ അംഗീകാരമില്ലാത്തയാളെ കുടുംബാംഗം എന്ന് രീതിയില്‍ പരിഗണിക്കാനാവില്ലെന്നും കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ലിവ് ഇന്‍ പങ്കാളിയുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനായി പരോള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ജീവിത പങ്കാളിയെന്ന നിലയില്‍ നിയമപരമായ അംഗീകാരമില്ലാത്തയാളെ കുടുംബാംഗം എന്ന് രീതിയില്‍ പരിഗണിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൊലപാതക കേസിലെ പ്രതി തന്റെ ലിവ് ഇന്‍ ബന്ധത്തിലുള്ള പങ്കാളിക്കൊപ്പം ജീവിക്കാന്‍ പരോള്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

പ്രതീകാത്മക ചിത്രം
പാകിസ്ഥാനെ ബഹുമാനിക്കണം, അവരുടെ കൈയില്‍ ആറ്റംബോംബ് ഉണ്ട്; വിവാദമായി അയ്യരുടെ പ്രസ്താവന

പ്രതി മറ്റൊരു വിവാഹം കഴിക്കുകയും അതില്‍ കുട്ടിയും ഉണ്ടെന്ന സാഹചര്യം കൂടി നിലനില്‍ക്കെ ലിവ് ഇന്‍ ബന്ധത്തില്‍ ജീവിക്കുന്നതിനായി പരോള്‍ നല്‍കാന്‍ കഴിയില്ലെന്നു കൂടി കോടതി കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായ തെരഞ്ഞെടുപ്പുകളില്‍ മറ്റ് പരാതികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ കോടതി ഇടപെടില്ല. പക്ഷേ, കോടതിയുടെ മുന്നില്‍ വരുമ്പോള്‍ ജയില്‍ നിയമങ്ങളും മറ്റ് നിയമങ്ങളും കൂടി പരിഗണിച്ചാണ് തീരുമാനമെടുക്കുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് സ്വരണ കാന്ത ശര്‍മയാണ് ഹര്‍ജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്. ഇത്തരം കേസുകളില്‍ പരോള്‍ അനുവദിച്ചാല്‍ ദോഷകരമായ ഒരു സാഹചര്യം സൃഷ്ടിക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com