'സ്വീറ്റി, ബേബി' എന്ന് സ്ത്രീകളെ വിളിക്കുന്നത് എല്ലായ്‌പ്പോഴും ലൈംഗിക ഉദ്ദേശത്തോടെയാവില്ല: കല്‍ക്കട്ട ഹൈക്കോടതി

കോസ്റ്റ്ഗാര്‍ഡിലെ ഒരു ഉദ്യോഗസ്ഥയാണ് പരാതിക്കാരി. സീനിയര്‍ ആയ ഉദ്യോഗസ്ഥനെതിരെയാണ് യുവതിയുടെ പരാതി.
കല്‍ക്കട്ട ഹൈക്കോടതി
കല്‍ക്കട്ട ഹൈക്കോടതി ഫയല്‍

കൊല്‍ക്കത്ത: സ്ത്രീകളെ അഭിസംബോധന ചെയ്യാന്‍ സ്വീറ്റി, ബേബി തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ എല്ലായ്‌പ്പോഴും ലൈംഗിക മാനം കാണാന്‍ കഴിയില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. ജസ്റ്റിസ് സബ്യസാചാരിയാണ് കേസില്‍ ഇത്തരത്തില്‍ നിരീക്ഷണം നടത്തിയിരിക്കുന്നത്.

കല്‍ക്കട്ട ഹൈക്കോടതി
മഷി പുരട്ടിയ കൈകളുമായി പോകൂ; തീയറ്ററില്‍ നിന്ന് പകുതി പൈസയ്ക്ക് സിനിമ കാണാം

സ്വീറ്റി, ബേബി എന്നീ വാക്കുകള്‍ ഉപയോഗിച്ച് തന്നെ ലൈംഗികമായി അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോസ്റ്റ്ഗാര്‍ഡിലെ ഒരു ഉദ്യോഗസ്ഥയാണ് പരാതിക്കാരി. സീനിയര്‍ ആയ ഉദ്യോഗസ്ഥനെതിരെയാണ് യുവതിയുടെ പരാതി. പരാതിക്കാരിയോട് താന്‍ ഒരിക്കലും ലൈംഗികച്ചുവയോടെ എന്ന അര്‍ഥത്തില്‍ ആ പദങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ തന്നെ നിര്‍ത്തിയെന്നും ഉദ്യോഗസ്ഥന്‍ കോടതിയില്‍ വ്യക്തമാക്കി.

ഇത്തരം പദങ്ങളുടെ പ്രയോഗം അനുചിതമാണെന്ന് ഇന്റേണല്‍ കംപ്ലയിന്റ് അതോറിറ്റി വിലയിരുത്തിയതായും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ എല്ലായ്‌പ്പോഴും അതിന് ലൈംഗിക നിറം നല്‍കേണ്ടതില്ലെന്നുമാണ് കോടതി പറഞ്ഞത്. വാട്‌സ് ആപ്പ് വഴി തനിക്കുണ്ടായ അനിഷ്ടം അറിയിച്ചതിനെത്തുടര്‍ന്ന് കുറ്റാരോപിതന്‍ പിന്നീട് ഒരിക്കലും ആവര്‍ത്തിക്കാത്തത് മനപ്പൂര്‍വം ഉപദ്രവിക്കുക എന്ന ഉദ്ദേശമില്ലെന്നതിന്റെ തെളിവാണെന്നും കോടതി നിരീക്ഷിച്ചു. മാത്രമല്ല, ആരോപണത്തിന് സാക്ഷികളും ഉണ്ടായിരുന്നില്ലെന്ന കാരണത്താല്‍ കോടതി കുറ്റാരോപിതനെതിരെയുള്ള പരാതി നിലനില്‍ക്കുന്നതല്ലെന്ന് പറഞ്ഞ് ഹര്‍ജി തള്ളി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com