സുഹൃത്ത് അഞ്ച് കോടി നല്‍കി; കൊല്‍ക്കത്തയില്‍ ബംഗ്ലാദേശ് എംപിയുടെ കൊലപാതകം ആസൂത്രിതം; മൂന്ന് പേര്‍ പിടിയില്‍

എംപിയെ കൊലപ്പെടുത്താന്‍ സുഹൃത്ത് അഞ്ച് കോടി രൂപ നല്‍കിയതായും യുഎസ് പൗരനായ സുഹൃത്തിന് കൊല്‍ക്കത്തയില്‍ സ്വന്തമായി ഫ്‌ലാറ്റ് ഉണ്ടെന്നും പൊലീസ് പറഞ്ഞു.
Bangladesh MP's friend paid Rs 5 crore to murder him
കൊല്‍ക്കത്തയില്‍ ബംഗ്ലാദേശ് എംപിയുടെ കൊലപാതകം ആസൂത്രിതം; മൂന്ന് പേര്‍ പിടിയില്‍എക്‌സ്‌

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ചികിത്സയ്‌ക്കെത്തിയതിന് പിന്നാലെ കാണാതായ, ബംഗ്ലാദേശ് എംപി അന്‍വറുള്‍ അസിമിന്റെ കൊലപാതകം ആസൂത്രിതമെന്ന് ബംഗാള്‍ പൊലീസ്. എംപിയെ കൊലപ്പെടുത്താന്‍ സുഹൃത്ത് അഞ്ച് കോടി രൂപ നല്‍കിയതായും യുഎസ് പൗരനായ സുഹൃത്തിന് കൊല്‍ക്കത്തയില്‍ സ്വന്തമായി ഫ്‌ലാറ്റ് ഉണ്ടെന്നും പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നിര്‍ണായകമായ വിവരങ്ങള്‍ ലഭ്യമായതായി പൊലീസ് അറിയിച്ചു. അതേസമയം എംപിയുടെ മൃതദേഹം ഇതുവരെ കണ്ടെടുക്കാനായിട്ടില്ല.

അതേസമയം, കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തതായി ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന്‍ അറിയിച്ചു. കൊല്‍ക്കത്തയിലെ ഫ്‌ലാറ്റിലാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. അന്‍വറുള്‍ അസിമിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അനുശോചിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മെയ് 12നാണ് അന്‍വറുള്‍ അസിം ചികിത്സയ്ക്കായി കൊല്‍ക്കത്തയിലെത്തിയത്. കൊല്‍ക്കത്തയില്‍ എത്തിയതിന് പിന്നാലെ എംപി സുഹൃത്തായ ഗോപാല്‍ ബിശ്വാസിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. മെയ് 13 ന്, ഡോക്ടറെ കാണാന്‍ പോകുകയാണെന്നും വൈകീട്ട് തിരിച്ചെത്തുമെന്നും സുഹൃത്തിനോട് പറഞ്ഞ് ബിദാന്‍ പാര്‍ക്കിലെ കൊല്‍ക്കത്ത പബ്ലിക് സ്‌കൂളിന് മുന്നില്‍ നിന്ന് അദ്ദേഹം ടാക്സിയില്‍ കയറി. പിന്നീട് താന്‍ ഡല്‍ഹിയിലേക്ക് പോകുകയാണെന്നും അവിടെയെത്തിയ ശേഷം വിളിക്കാമെന്നും ഇങ്ങോട്ട് വിളിക്കേണ്ടതില്ലെന്നും ഗോപാലിനെ അറിയിച്ചു.

മെയ് 15ന് താന്‍ ഡല്‍ഹിയിലെത്തിയതായും വിഐപികള്‍ക്കൊപ്പമാണെന്നും തന്നെ ഇങ്ങോട്ട് വിളിക്കേണ്ടതില്ലെന്നും അന്‍വറുള്‍ വാട്സാപ്പ് മെസേജ് വഴി ഗോപാലിനെ അറിയിച്ചു. ഇതേ സന്ദേശം തന്റെ പേഴ്സണല്‍ അസിസ്റ്റന്റിനും അയക്കുകയും ചെയ്തു. മെയ് പതിനേഴിന് എംപിയുടെ കുടുംബത്തിന് അദ്ദേഹത്തിനെ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ ഗോപാലിനെ അറിയിച്ചു. അന്നുതന്നെ കുടുംബം ധാക്ക പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. സുഹൃത്ത് ഗോപാല്‍ കൊല്‍ക്കത്ത ബാരാനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലൊണ് അദ്ദേഹം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Bangladesh MP's friend paid Rs 5 crore to murder him
കൊല്‍ക്കത്തയില്‍ ചികിത്സയ്ക്ക് എത്തിയ ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടു; മൃതദേഹം കണ്ടെത്താനായില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com