സര്‍പ്രൈസ് എവിടെയും പോയിട്ടില്ല; ധന്‍ ധനാ ധന്‍ ഓഫറുമായി ജിയോ

സര്‍പ്രൈസ് എവിടെയും പോയിട്ടില്ല; ധന്‍ ധനാ ധന്‍ ഓഫറുമായി ജിയോ

ന്യൂഡല്‍ഹി: ട്രായ് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ നിര്‍ത്തലാക്കിയ ജിയോ പൂതിയ ഓഫര്‍ പ്രഖ്യാപിച്ചു. പിന്‍വലിച്ച ഓഫറിന് സമാനമായുള്ള ഓഫറുമായി ധന്‍ ധനാ ധന്‍ എന്ന ഓഫറാണ് ഉപഭോക്താക്കള്‍ക്കായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.


309 രൂപയ്ക്ക് റീ ചാര്‍ജ് ചെയ്താല്‍ വരുന്ന മൂന്ന് മാസത്തേക്ക് ദിവസം ഒരു ജിബി 4ജി ഡേറ്റയും പരിധികളില്ലാത്ത വോയ്‌സ് കോളുകളുമാണ് ധന്‍ ധനാ ഓഫറിലൂടെ ജിയോ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. 
പ്രതിദിനം ഒരു ജി.ബി വീതം 84 ദിവസത്തേക്കാണ് സൗജന്യ ഡേറ്റ. 509 രൂപയ്ക്ക്  റീചാര്‍ജ്ജ് ചെയ്താല്‍ ഇതേ കലായളവില്‍ പ്രതിദിനം രണ്ട് ജിബി ഡേറ്റ ലഭിക്കും. പ്രൈം മെംബര്‍ഷിപ്പ് എടുത്തവര്‍ക്കാണ് ഈ ഓഫറുകള്‍.

ഇതുവരെ പ്രൈം മെംബര്‍ഷിപ്പ് എടുക്കാത്തവര്‍ക്ക് 408 രൂപയുടെ ആദ്യ റീചര്‍ജ്ജ് ചെയ്താല്‍ 84 ദിവസത്തേക്ക് ഈ സേവനം ലഭിക്കും. രണ്ട് ജിബി ഡേറ്റ വേണമെങ്കില്‍ പുതിയ ഉപഭോക്താക്കള്‍ 608 രൂപയ്ക്ക് റീ ചാര്‍ജ്ജ് ചെയ്യണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com