പാസ്‌പോര്‍ട്ട് അപേക്ഷ മുതല്‍ ഓഫീസ് കാബ് വരെ; ജിഎസ്ടി വരുമ്പോള്‍  ഇതൊക്കെ എങ്ങനെ ചെലവേറിയതാകും?

പാസ്‌പോര്‍ട്ട് അപേക്ഷ മുതല്‍ ഓഫീസ് കാബ് വരെ; ജിഎസ്ടി വരുമ്പോള്‍  ഇതൊക്കെ എങ്ങനെ ചെലവേറിയതാകും?

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പ്രത്യക്ഷ നികുതികള്‍ ഒരു കുടക്കീഴിലാക്കുന്ന ചരക്കു സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യം ഒറ്റ നികുതി എന്ന സമ്പ്രദായത്തിലേക്ക് മാറും. ഒരു പതിറ്റാണ്ടു കാലത്തെ അനിശ്ചതത്വത്തിനൊടുവില്‍ കഴിഞ്ഞ ദിവസം ലോകസഭ ജിഎസ്ടിയുമായി ബന്ധപ്പെട്ട നാല് ബില്ലുകള്‍ക്ക് അനുമതി നല്‍കി. ഇതോടെ പുതിയ നികുതി സംവിധാനം ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നത് ഏകദേശം ഉറപ്പായിട്ടുണ്ട്.

നിലവില്‍ നികുതിയിലുള്ള സങ്കീര്‍ണതകള്‍ ഇല്ലാതാക്കി ഉല്‍പ്പന്നങ്ങളുടെ വിലയില്‍ കുറവുണ്ടാക്കുമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബില്ല് അവതരിപ്പിച്ചുകൊണ്ട് ലോകസഭയില്‍ വ്യക്തമാക്കിയത്. കേന്ദ്ര ചരക്ക് സേവന നികുതി ബില്‍ 2017 (സിജിഎസ്ടി ബില്‍), സംയോജിത ചരക്ക് സേവന നികുതി ബില്‍ 2017 (ഐജിഎസ്ടി ബില്‍), കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ചരക്ക് സേവന നികുതി ബില്‍ 2017 (യുടിജിഎസ്ടി ബില്‍), ചരക്ക് സേവന നികുതി (സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ട പരിഹാരം) ബില്‍ 2017 എന്നിവയാണ് ലോകസഭയില്‍ അനുമതി ലഭിച്ചത്.

ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഈടാക്കിയിരുന്ന നികുതി ജിഎസ്ടി വരുന്നതോടെ ഇല്ലാതാകും. എന്നാല്‍ ഇതുവരെ നികുതിയീടാക്കാതിരുന്ന ചില സര്‍ക്കാര്‍ സേവനങ്ങള്‍ ജിഎസ്ടി വരുന്നതോടെ നികുതി നല്‍കേണ്ടിവരുന്ന തരത്തിലാണ് കരട് ബില്‍ തയാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

  ജനനസര്‍ട്ടിഫിക്കറ്റ് മുതല്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ വരെ
പാസ്‌പോര്‍ട്ട് വിതരണം, ജനനസര്‍ട്ടിഫിക്കറ്റുകള്‍, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവ ബിസിനസ് കാറ്റഗറിയിലാണ് ജിഎസ്ടി കൗണ്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് മുമ്പ് ഇവയ്‌ക്കൊന്നും നികുതി നല്‍കേണ്ടിയിരുന്നില്ല. ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ ഈ സേവനങ്ങള്‍ക്കെല്ലാം നികുതി നല്‍കേണ്ടി വരുമെന്ന് ചുരുക്കം. 

 നോണ്‍ കോംപീറ്റ് തുകയ്ക്കും ജിഎസ്ടി
ഒരു കമ്പനിയുടെ ജീവനക്കാരന്‍ നിശ്ചിത കാലയളവ് വരെ എതിര്‍ കമ്പനിയില്‍ ചേര്‍ന്ന് ആദ്യത്തെ കമ്പനിക്ക് പണികൊടുക്കാതിരിക്കാന്‍ നല്‍കുന്ന നോണ്‍ കോംപീറ്റ് തുകയ്ക്കും ജിഎസ്ടി നല്‍കേണ്ടി വരും. വെള്ളിയാഴ്ച നടക്കുന്ന ജിഎസ്ടി കൗണ്‍സിലില്‍ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. തൊഴിലാളി ഒപ്പുവെക്കാത്ത തുകയാണ് ഇതെന്ന് ചൂണ്ടിക്കാണിച്ചാണ് നികുതി നല്‍കേണ്ടി വരുമെന്ന് ജിഎസ്ടി കൗണ്‍സില്‍ പറയുന്നത്.


ഫുഡ് വൗച്ചറുകള്‍ മുതല്‍ കാബ് സേവനങ്ങള്‍ വരെ
തൊഴില്‍ദാതാവ് നല്‍കുന്ന സൗജന്യങ്ങള്‍ക്കും ജീവനക്കാരന്‍ നികുതി നല്‍കേണ്ടി വരും. ഭക്ഷണം, ടാക്‌സി എന്നിവയെല്ലാം ജിഎസ്ടി പരിധിയില്‍ വരും. ഓഫീസ് സമ്മാനങ്ങളായി തൊഴില്‍ദാതാവ് നല്‍കുന്ന സേവനങ്ങള്‍ക്കൊന്നും നികുതിയിളവ് ലഭിക്കില്ല. ചുരുക്കിപ്പറഞ്ഞാല്‍ തൊഴിലാളിക്ക് ഒരു വര്‍ഷം കമ്പനി നല്‍കുന്ന സാലറി പാക്കേജില്‍ (CTC-Cost to Company) കൂടുതല്‍ നല്‍കുന്ന സേവനങ്ങളെല്ലാം ജിഎസ്ടി പരിധിയില്‍ പെടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com