അറിയാതെ പറ്റിയ അബദ്ധമാകില്ല ഇനി വാട്‌സാപ്പ് സന്ദേശങ്ങള്‍ 

വാട്‌സാപ്പ് റീകോള്‍ എന്ന് മുമ്പേതന്നെ പേരിട്ടിരുന്ന ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് എന്നിവയില്‍ ലഭ്യമാകും.
WhatsApp
WhatsApp

കൈവിട്ടു പോയ കല്ലും വാവിട്ടു പോയ വാക്കും, ഏകദേശം ഇതുപോലൊക്കെ തന്നെയാണ് വാട്ട്‌സാപ്പില്‍ അയക്കുന്ന സന്ദേശങ്ങളും. ഒരിക്കലെങ്കിലും വാട്‌സാപ്പില്‍ അയച്ച സന്ദേശം ഉദ്ദേശിച്ചയാള്‍ക്കല്ലാതെ മറ്റാര്‍ക്കെങ്കിലും അയക്കുന്ന അബദ്ധം പറ്റാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ഇതിനൊരു പരിഹാരമായി എല്ലാവരും കാത്തിരുന്ന ഫീച്ചര്‍ ഒടുവില്‍ വന്നുകഴിഞ്ഞു. വാട്‌സാപ്പ് റീകോള്‍ എന്ന് മുമ്പേതന്നെ പേരിട്ടിരുന്ന ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് എന്നിവയില്‍ ലഭ്യമാകും. വാട്‌സാപ്പിലെ ഡെലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഫീച്ചര്‍ ഓര്‍ക്കാപ്പുറത്ത് അയച്ച മെസേജുകളെയും ചിത്രങ്ങള്‍, വൊയിസ് മെസേജ്, ജിഫ്, ലൊക്കേഷന്‍, കോണ്‍ടാക്ട്, കോട്ട്‌സ്, സ്റ്റാറ്റസുകള്‍ക്കുള്ള മറുപടി എന്നിവയെയും തിരിച്ചുപിടിക്കാന്‍ സഹായിക്കും. അധികം വൈകാതെ ഈ ഫീച്ചര്‍ ഇമോജികളുടെ കാര്യത്തിലും ഫലപ്രദമാകുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ സന്ദേശം അയച്ച ആളുടെയും ലഭിച്ച ആളുടെയും വാട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്തതായിരിക്കണം.

വാട്‌സാപ്പ് റീക്കോള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

സന്ദേശം അയച്ചതിന് ശേഷം അയച്ചവ്യക്തി അത് പിന്‍വലിക്കുകയാണെങ്കില്‍ ആ സന്ദേശം അയക്കപ്പെടുക ഒരു ഫേക്ക് മെസേജ് ആയിട്ടായിരിക്കും. ഇത്തരത്തിലൊരു മെസേജ് ലഭിച്ചുകഴിഞ്ഞാല്‍ അത് സ്വീകര്‍ത്താവിന്റെ ചാറ്റ് ഹിസ്റ്ററിയില്‍ സേവ് ചെയ്യപ്പെടുകയില്ല. ആ ഡിവൈസിന്‍ നിന്ന് മെസേജ് ലഭിച്ചു എന്ന നോട്ടിഫിക്കേഷന്‍ അയക്കപ്പെടുകയും ഇല്ല. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുകയില്ല. 

  • കോട്ടഡ് മെസ്സേജായി അയക്കുന്ന സന്ദേശങ്ങള്‍ റീക്കോള്‍ ചെയ്യാന്‍ സാധിക്കുകയില്ല. 
  • ഡെലീറ്റ് ഫോര്‍ എവരിവണ്‍ ബ്രോഡ്കാസ്റ്റ് ലിസ്റ്റില്‍ ഫലം കാണില്ല.
  • അയച്ച് ഏഴ് മിനിറ്റ് കഴിഞ്ഞാല്‍ മെസേജ് തിരിച്ചുവിളിക്കുക സാധിക്കില്ല. ഡെലീറ്റ് ഫോര്‍ എവരിവണ്‍ ഏഴ് മിനിറ്റിനുള്ളില്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയൊള്ളു. 
  • സിംബിയന്‍ ഒഎസ്സില്‍ ഡെലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഓപ്ഷന്‍ ലഭിക്കുകയില്ല.

വാട്‌സാപ്പ് റീക്കോള്‍ ചാറ്റ് ആപ്പില്‍ സെറ്റ് ചെയ്യാനുള്ള അപ്‌ഡേറ്റഡ് പതിപ്പിനായി ഇനിയും കാത്തിരിക്കണം. ആക്റ്റിവേഷന്‍ മെസേജ് ലഭിക്കാത്ത ഉപയോക്താക്കള്‍ വാട്‌സാപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം വീണ്ടും ഇന്‍സറ്റാള്‍ ചെയ്യേണ്ടിവരും. ഇങ്ങനെ ചെയ്യുമ്പോള്‍ ചാറ്റ് ഡാറ്റാ ബാക്കപ്പ് ചെയ്യാന്‍ മറക്കരുതെന്ന് മാത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com