സ്‌കൂള്‍ ബസുകള്‍ക്ക് വേഗപ്പൂട്ടും ജിപിഎസും നിര്‍ബന്ധം: സിബിഎസ്ഇ

സ്‌കൂള്‍ ബസില്‍ കുട്ടികളുടെ യാത്രകളുമായി ബന്ധപ്പെട്ടുള്ള ആശങ്ക മാര്‍ഗ നിര്‍ദേശത്തിന് കാരണം
സ്‌കൂള്‍ ബസുകള്‍ക്ക് വേഗപ്പൂട്ടും ജിപിഎസും നിര്‍ബന്ധം: സിബിഎസ്ഇ

ന്യൂഡെല്‍ഹി: സ്‌കൂള്‍ ബസുകള്‍ ഉപയോഗപ്പെടുത്തുന്ന കുട്ടികളുടെ സുരക്ഷയ്ക്ക് സമഗ്ര മാര്‍ഗ നിര്‍ദേശങ്ങളുമായി കേന്ദ്ര സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയാക്കാനുള്ള സ്പീഡ് ഗവര്‍ണര്‍, ജിപിഎസ്, സിസിടിവി എന്നിവ സ്‌കൂള്‍ ബസുകളില്‍ നിര്‍ബന്ധമാക്കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങളാണ് ബോര്‍ഡ് നല്‍കിയിരിക്കുന്നത്.

എല്ലാ അഫിലിയേറ്റ് സ്‌കൂളുകളും മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. മാനേജ്‌മെന്റോ, സ്‌കൂള്‍ അധികാരികളോ ഈ മാര്‍ഗ നിര്‍ദേശങ്ങളില്‍ എന്തെങ്കിലും തരത്തില്‍ വീഴ്ച വരുത്തിയാല്‍ അഫിലിയേഷന്‍ റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്ന് ബോര്‍ഡ് വ്യക്തമാക്കി.

ബസിന്റെ അകം, പുറം, സൗകര്യങ്ങള്‍, മാന്‍പവര്‍, പെര്‍മിറ്റുകള്‍ തുടങ്ങിയ ഏഴ് കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മാര്‍ഗനിര്‍ദേശം രൂപീകരിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com