റിറ്റ്‌സിന് മാരുതി ഫുള്‍സ്റ്റോപ്പിട്ടു

മാരുതിയുടെ ഏറ്റവും മികച്ച കോംപാക്ട് കാറുകളില്‍ ഒന്നിന് ഇവിടെ വിരാമം
റിറ്റ്‌സിന് മാരുതി ഫുള്‍സ്റ്റോപ്പിട്ടു

 ന്യൂഡല്‍ഹി: മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്ക് റിറ്റ്‌സിന്റെ നിര്‍മാണം കമ്പനി നിര്‍ത്തി. ഇനി മുതല്‍ ആഭ്യന്തര വിപണിയിലും വിദേശ വിപണിയിലും റിറ്റ്‌സ് വില്‍പ്പന നടത്തില്ലെന്ന് മാരുതി പ്രഖ്യാപിച്ചു. 2009ല്‍ ഡീസല്‍, പെട്രോള്‍ വകഭേദങ്ങളോടെ എത്തിയ റിറ്റ്‌സ് ഇതുവരെ നാല് ലക്ഷം യൂണിറ്റുകളാണ് വില്‍പ്പന നടന്നത്.

പുതിയ മോഡലുകള്‍ പുറത്തിറക്കി കൂടുതല്‍ വില്‍പ്പന നേടാനുള്ള വാണിജ്യ തന്ത്രത്തിന്റെ ഭാഗമായാണ് കമ്പനി റിറ്റ്‌സ് നിര്‍ത്തിയത്. അടുത്ത പത്ത് വര്‍ഷത്തേക്കു കൂടി റിറ്റ്‌സിന്റെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ ലഭ്യമാകും. 

കോംപാക്ട് വിഭാഗത്തില്‍ ഇഗ്‌നിസ്, സെലേറിയോ, സ്വിഫ്റ്റ്, ഡിസയര്‍, ബലേനൊ എന്നീ മോഡലുകളാണ് കമ്പനിക്ക് നിലവിലുള്ളത്. 55,817 യൂണിറ്റാണ് കഴിഞ്ഞ മാസം മാരുതിക്ക് ഈ സെഗ്്‌മെന്റിലുള്ള വില്‍പ്പന. 

ബലേനൊ, വിറ്റാര ബ്രെസ എന്നീ മോഡലുകള്‍ക്ക് വിപണിയില്‍ വന്‍ഡിമാന്‍ഡുള്ള സാഹചര്യത്തില്‍ ഇവയുടെ നിര്‍മാണത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് റിറ്റ്‌സ് നിര്‍ത്തലാക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com