ഓഫ്‌ലൈനിലും കാര്യമുണ്ട്; റീട്ടെയ്ല്‍ ശൃംഖല വര്‍ധിപ്പിക്കാനൊരുങ്ങി ഷിവോമി

രണ്ടാം നിര, മൂന്നാം നിര നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ വില്‍പ്പന വര്‍ധിപ്പിക്കും
ഓഫ്‌ലൈനിലും കാര്യമുണ്ട്; റീട്ടെയ്ല്‍ ശൃംഖല വര്‍ധിപ്പിക്കാനൊരുങ്ങി ഷിവോമി

കുറഞ്ഞ കാലയളവില്‍ ഉപഭോക്താക്കളുടെ പ്രിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളില്‍ ഒന്നായി മാറിയ ചൈനീസ് കമ്പനി ഷിവോമി ഓഫ്‌ലൈന്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നിനുള്ള പദ്ധതിയൊരുക്കുന്നു. നിലവില്‍ കമ്പനിയുടെ മൊത്തം വില്‍പ്പനയിയുടെ 90 ശതമാനവും ഓണ്‍ലൈന്‍ മുഖേനയാണ്.
 
ഈ വര്‍ഷത്തോടെ പത്ത് ശതമാനത്തില്‍ താഴെയുള്ള ഓഫ്‌ലൈന്‍ വില്‍പ്പന വര്‍ധിപ്പിക്കാനുള്ള പദ്ധതികളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. 14,000 പിന്‍കോഡുകള്‍ വെച്ചാണ് കമ്പനി ഇതുവരെ ഓണ്‍ലൈന്‍ വില്‍പ്പന നടത്തിക്കൊണ്ടിരിക്കുന്നത്. മൊത്തം പിന്‍കോഡുകളുടെ 40 ശതമാനത്തോളം വരുമിത്. 

ഒന്നാം നിര, രണ്ടാം നിര നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഓഫ്‌ലൈന്‍ വില്‍പ്പനയ്ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയുള്ള പദ്ധതികളാണ് ഷിവോമി ഒരുക്കിക്കൊണ്ടിരിക്കുന്നതെന്ന് ഷിവോമി ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്റ്ററുമായ മനു ജെയ്ന്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം കമ്പനി ആദ്യമായി ഒരു ബില്ല്യന്‍ ഡോളര്‍ വരുമാനമെന്ന നാഴികക്കല്ല് താണ്ടിയിരുന്നു. 8,500 സ്റ്റോറുകളാണ് കമ്പനിക്ക് നിലവില്‍ ഇന്ത്യയിലുള്ളത്. ഷിവോമി റെഡ്മി നോട്ട് 3 വിപണിയില്‍ വന്‍ മുന്നേറ്റമാണ് സൃഷ്ടിച്ചത്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള മൂന്ന് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളില്‍ ഒന്നാണ് ഷിവോമി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com