കൂള്‍പാഡിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ 16ന് എത്തും

കൂള്‍പാഡിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ 16ന് എത്തും

ഇന്ത്യന്‍ വിപണിയിലേക്ക് കൂള്‍പാഡിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഈ മാസം 16ന് എത്തും. സിഇഎസ് 2017ല്‍ അവതരിപ്പിച്ച കൂള്‍പാഡ് കോണ്‍ജ്വര്‍ ഗോള്‍ഡന്‍, ഗ്രേ  എന്നീ നിറങ്ങളിലായിരിക്കും ലഭ്യമാവുക. ആന്‍ഡ്രോയ്ഡ് മാര്‍ഷ്മല്ലോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള കോണ്‍ജ്വറില്‍ നൂഗട്ട് അപ്‌ഡേഷനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തു വിട്ടിട്ടില്ല. 

5 ഇഞ്ച് ഐപിഎസ് എച്ച്ഡി ഡിസ്‌പ്ലെ 720  x1280 റെസൊല്യൂഷനുള്ളതാണ്. ക്വാഡ് ക്വാര്‍ മീഡിയടെക് എംടി6735 ചിപ്‌സെറ്റില്‍ എത്തുന്ന ഫോണിന് 3 ജിബി റാം ആണ് കമ്പനി നല്‍കുക. 16 ജിബി ഇന്റേണല്‍ മെമ്മറി 64 ജിബി വരെ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ധിപ്പിക്കാം. 

പിന്‍വശത്ത് 13 എംപി ഓട്ടോഫോക്കസ് ക്യാമറയും മുന്‍വശത്ത് 8 എംപി ക്യാമറയും. 4ജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണില്‍ 2500 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com