ഡിസംബര്‍ 26ന് ബാങ്ക് പണിമുടക്ക് 

പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് ഒറ്റ ബാങ്കാക്കി മാറ്റാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്
ഡിസംബര്‍ 26ന് ബാങ്ക് പണിമുടക്ക് 

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് ഒറ്റ ബാങ്കാക്കി മാറ്റാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്. ഡിസംബര്‍ 26ന് സമരം ചെയ്യുമെന്ന് ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ അറിയിച്ചു.

ദേനാബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയെ പരസ്പരം ലയിപ്പിച്ച് ഒറ്റ ബാങ്കാക്കി മാറ്റാനുളള പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. സെപ്റ്റംബറിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിയത്. ഇതിനെതിരെയാണ് സമരം. ബാങ്കിങ് മേഖലയിലെ ഒന്‍പതു യൂണിയനുകളുടെ കൂട്ടായ്മയായ യുഎഫ്ബിയുവിലെ ഒരു ഘടകമാണ് ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍. 

യുഎഫ്ബിയു പണിമുടക്ക് നടത്തുമെന്നാണ് ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്. മൂന്നുബാങ്കുകളെ ലയിപ്പിക്കാനുളള തീരുമാനത്തെ എതിര്‍ക്കുമെന്ന് എംപ്ലോയീസ് അസോസിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഡിസംബര്‍ 25ന് ക്രിസ്മസാണ്. അന്ന് ബാങ്കിന് അവധിയാണ്. തൊട്ടടുത്ത ദിവസം പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്ന പശ്ചാത്തലത്തില്‍ രണ്ടുദിവസം ബാങ്കിങ് ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com