കൊച്ചി : രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിലെ കുറവ് തുടരുന്നു. പെട്രോളിന് 40 പൈസയും ഡീസലിന് 44 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇതിന് ശേഷമാണ് ഇന്ന് വീണ്ടും വില കുറഞ്ഞത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് നാലര രൂപയിലേറെയും ഡീസലിന് അഞ്ച് രൂപയോളവുമാണ് കുറഞ്ഞത്.
കൊച്ചിയിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിന് 73. 21 രൂപയാണ് വില. ഡീസൽ വില 69.51 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 74.52 രൂപയും ഡീസലിന് 70.85 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 73.53 രൂപയാണ്. ഡീസലിന് 69.83 രൂപയുമാണ് വില.
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവിലയിലുണ്ടാകുന്ന ഇടിവും രൂപയുടെ മൂല്യത്തിലുണ്ടായ നേരിയ നേട്ടവുമാണ് രാജ്യത്ത് ഇന്ധന വില കുറയാൻ കാരണം. രണ്ടുമാസത്തിനിടെ ഇന്ധനവിലയില്‍ 10 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
അതേസമയം അസംസ്കൃത എണ്ണ വിലയില്‍ ഇക്കാലയളവില്‍ 30 ശതമാനത്തിന്റെ ഇടിവുണ്ടായി. ഈ കുറവ് ആഭ്യന്തരവിപണിയില്‍ അതേപോലെ പ്രതിഫലിക്കാത്തതില്‍ അമര്‍ഷം പുകയുന്നുണ്ട്. അന്താരാഷ്ട വിപണിയില്‍ അസംസ്കൃത എണ്ണ വില ബാരലിന് 60 ഡോളറില്‍ താഴെയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 59.46 ഡോളര്‍ നിലവാരത്തിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ