മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ഇനി രണ്ടുദിവസത്തിനകം; പുതിയ സംവിധാനമായി

തെറ്റായ വിവരങ്ങള്‍ കൈമാറുന്ന കമ്പനിക്ക് 10000 രൂപ പിഴ ചുമത്താനും ട്രായി തീരുമാനിച്ചിട്ടുണ്ട്
മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ഇനി രണ്ടുദിവസത്തിനകം; പുതിയ സംവിധാനമായി

ന്യൂഡല്‍ഹി: മൊബൈല്‍ ഉപഭോക്താക്കള്‍ കൂടുതല്‍ സേവനം ലഭിക്കുന്ന മറ്റു ടെലികോം കമ്പനികളെ തേടി പോകുന്നത് പതിവാണ്. ഇതിനായി ടെലികോം ഭാഷയില്‍ പോര്‍ട്ട് എന്ന് പറയുന്ന സേവനമാണ് എല്ലാവരും പ്രയോജനപ്പെടുത്തുന്നത്. മൊബൈല്‍ നമ്പര്‍ മാറാതെ തന്നെ പുതിയ ടെലികോം കമ്പനിയുടെ സേവനങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനമാണ് പോര്‍ട്ട്. എന്നാല്‍ ഒരു ടെലികോം കമ്പനിക്ക് പകരം മറ്റൊന്ന് തെരഞ്ഞെടുക്കുമ്പോള്‍ സേവനം ലഭിക്കാന്‍ വൈകുന്നതായി പരാതി ഉയരുന്നുണ്ട്. ഇതിന് പരിഹാരം കാണാനുളള ഒരുക്കത്തിലാണ് ടെലികോം നിയന്ത്രണ സംവിധാനമായ ട്രായ്.

ഒരേ സര്‍ക്കിളിന് കീഴില്‍ തന്നെയാണ് മറ്റൊരു കമ്പനിയുടെ സേവനത്തിനായി ഉപഭോക്താവ് പോര്‍ട്ട് ഉപയോഗിക്കുന്നതെങ്കില്‍, രണ്ടുദിവസത്തിനുളളില്‍ പുതിയ ടെലികോം കമ്പനിയുടെ ഉപഭോക്താവായി മാറുന്നതിനുളള സംവിധാനം പരിഷ്‌കരിക്കാനാണ് ട്രായ് ഒരുങ്ങുന്നത്. ഒരു സര്‍ക്കിളില്‍ നിന്ന് മറ്റൊരു സര്‍ക്കിളിനെ അടിസ്ഥാനമാക്കിയാണ് പോര്‍ട്ട് സേവനം പ്രയോജനപ്പെടുത്തുന്നതെങ്കില്‍, നാലുദിവസത്തിനകം പുതിയ കമ്പനിയുടെ വരിക്കാരന്‍ ആകാനുളള സൗകര്യവും ട്രായി ഏര്‍പ്പെടുത്തും.

ഇതിന് പുറമേ പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട് ടെലികോം കമ്പനികള്‍ തെറ്റായ വിവരങ്ങള്‍ കൈമാറുന്നത് ട്രായിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന് പരിഹാരമായി ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ കൈമാറുന്ന കമ്പനിക്ക് 10000 രൂപ പിഴ ചുമത്താനും ട്രായി തീരുമാനിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com