ഫേസ്ബുക്കില്‍ അക്കൗണ്ട് ഇല്ലെങ്കിലും നിങ്ങളുടെ വിവരങ്ങള്‍ സുരക്ഷിതമല്ല! സ്വഭാവം, ഇഷ്ടങ്ങള്‍, ദിനചര്യകള്‍ തുടങ്ങി എല്ലാം ചോര്‍ത്തുന്നുണ്ട് 

ഫേസ്ബുക്കില്‍ സ്വന്തമായി അക്കൗണ്ട് എടുത്തിട്ടില്ലാത്തവരുടെയും ഓണ്‍ലൈന്‍ അല്ലാത്തവരുടെയും വിവരങ്ങള്‍ ഈ രീതിയില്‍ കൈമാറപ്പെടുന്നുണ്ടെന്നാണ് കണ്ടെത്തല്‍
ഫേസ്ബുക്കില്‍ അക്കൗണ്ട് ഇല്ലെങ്കിലും നിങ്ങളുടെ വിവരങ്ങള്‍ സുരക്ഷിതമല്ല! സ്വഭാവം, ഇഷ്ടങ്ങള്‍, ദിനചര്യകള്‍ തുടങ്ങി എല്ലാം ചോര്‍ത്തുന്നുണ്ട് 

ഡാറ്റാ ചോര്‍ച്ചാ വിവാദം പുറത്തുവന്നപ്പോള്‍ ഫേസ്ബുക്കില്‍ അക്കൗണ്ടില്ല അതുകൊണ്ട് വിവരങ്ങള്‍ സുരക്ഷിതമായിരിക്കുമെന്ന് ആശ്വസിച്ചവര്‍ക്ക് തിരിച്ചടിയായി പുതിയ പഠനം. ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്ക് പതിവായി ശേഖരിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഫേസ്ബുക്കില്‍ സ്വന്തമായി അക്കൗണ്ട് എടുത്തിട്ടില്ലാത്തവരുടെയും ഓണ്‍ലൈന്‍ അല്ലാത്തവരുടെയും വിവരങ്ങള്‍ ഈ രീതിയില്‍ കൈമാറപ്പെടുന്നുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. 

മറ്റ് ആന്‍ഡ്രോയിഡ് ആപ്പുകളുടെ സഹായത്തോടെയാണ് ഫേസ്ബുക്ക് വിവരങ്ങള്‍ ശേഖരിക്കുന്നത്. ആന്‍ഡ്രോയിഡ് ആപ്പുകള്‍ എങ്ങനെയാണ് ഫേസ്ബുക്കുമായി വിവരങ്ങള്‍ കൈമാറുന്നത് എന്ന് കണ്ടെത്താന്‍ പ്രൈവസി ഇന്റര്‍നാഷണല്‍ നടത്തിയ പഠനമാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. പഠനത്തില്‍ 61ശതമാനം ആപ്പുകളും ഫേസ്ബുക്കിന് വിവരങ്ങള്‍ കൈമാറുന്നുണ്ടെന്ന് കണ്ടെത്തി. ഫേസ്ബുക്ക് സോഫ്‌റ്റ്വെയര്‍ കിറ്റ് (എസ്ഡികെ) വഴിയാണ് വിവരങ്ങള്‍ കൈമാറുന്നത്.

ഉപയോക്താക്കള്‍ ഫേസ്ബുക്കില്‍ ഓണ്‍ലൈന്‍ അല്ലെങ്കിലും ഇത്തരത്തില്‍ വിവരങ്ങള്‍ കൈമാറപ്പെടുന്നുണ്ട്. ഇതിനുപുറമേ ഫേസ്ബുക്ക് ഉപയോക്താക്കള്‍ അല്ലാത്തവരുടെയും വിവരങ്ങള്‍ ആപ്പുകളിലൂടെ കൈമാറപ്പെടുന്നതായി പഠനത്തില്‍ കണ്ടെത്തി. വളരെ വിശദമായി വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നും ഇതില്‍ സെന്‍സിറ്റീവ് വിവരങ്ങളും അടങ്ങിയിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു. വ്യത്യസ്ത ആപ്പുകളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ കൂട്ടിവായിച്ചാല്‍ ഒരു വ്യക്തിയുടെ സ്വഭാവം, ഇഷ്ടങ്ങള്‍, ദിനചര്യകള്‍ തുടങ്ങി വ്യക്തിപരമായ വിവരങ്ങളെല്ലാം തന്നെ വായിച്ചെടുക്കാനാകുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 

ഇതിനുപുറമേ ആപ്പുകളില്‍ നിന്ന് ഗുഗിളിന്റെ പരസ്യങ്ങള്‍ക്കായുള്ള ഐഡിയിലേക്കും വിവരങ്ങള്‍ കൈമാറപ്പെടുന്നുണ്ടെന്ന് കണ്ടെത്തി. ഉപഭോക്താക്കളുടെ സ്വഭാവവും ഇന്റര്‍നെറ്റില്‍ അവര്‍ തിരയുന്നവയും ചേര്‍ത്താണ് വിവരങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com