ആറ് മാസത്തേക്ക് സൗജന്യ 4 ജി ഡാറ്റയാണ് ജിയോ നല്കുന്ന ഏറ്റവും പുതിയ ഓഫര്‍. അണ്‍ലിമിറ്റഡ് കോളുകള്‍ക്കുള്ള സൗകര്യവും ഇതിന് പുറമേ പ്രഖ്യാപിച്ചിട്ടുണ്ട. 594 രൂപയുടെ ഓഫറിലാണ് ഉപഭോക്താക്കള്‍ക്ക് ഈ വമ്പന്‍ ഓഫര്‍ ലഭ്യമാകുക.മണ്‍സൂണ്‍ ഹംഗാമക്കാര്‍ക്കായാണ് പുതിയ ഓഫര്‍ ജിയോ പുറത്തിറക്കിയിരിക്കുന്നത്.501 രൂപയ്ക്ക് ജിയോ ഫോണ്‍ ലഭ്യമാകുന്നതിന് പുറമേ ഈ ഓഫറിനും അവര്‍ക്ക് അര്‍ഹതയുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കി.
പഴയ ഫീച്ചര്‍ ഫോണ്‍ നല്‍കിയും റിലയന്‍സ് ജിയോയുടെ ഫീച്ചര്‍ ഫോണ്‍ സ്വന്തമാക്കാനാവും. ജിയോ ഫോണില്‍ മാത്രമാവും ഓഫര്‍ ലഭ്യമാവുക. ആഗസ്റ്റ് 15 മുതലാണ് ജിയോ-2 വിപണിയിലെത്തുക.
പഴയ ഫീച്ചര്‍ഫോണ്‍ മാറ്റിയാണ് ജിയോ ഫോണ്‍ സ്വന്തമാക്കുന്നതെങ്കില്‍ 49 രൂപയ്ക്കോ,153 രൂപയ്ക്കോ ആദ്യ റീച്ചാര്‍ജ് ചെയ്താല്‍ മാത്രമേ 4 ജി സേവനങ്ങള്‍ ഫോണില്‍ കിട്ടുകയുള്ളൂ. 49 രൂപയുടെ പ്രീ പെയ്ഡ് പ്ലാനില്‍ 4 ജിയുള്ള 1 ജിബി ഡാറ്റയും പരിധിയില്ലാതെ ഫോണ്‍വിളിക്കാനും കഴിയും. 28 ദിവസമാണ് ഈ ഓഫറിന്റെ കാലാവധി.153 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 100 അധിക എസ്എംഎസ് കൂടി ലഭിക്കും.
ജിയോ പുറത്തിറക്കാനിരിക്കുന്ന ജിയോ ഫോണ്‍-2 വില്‍ ക്വേര്‍ട്ടി കീപാഡും2.4 ഇഞ്ച് ഡിസ്പ്ലേയുമാണ് ഉണ്ടായിരിക്കുക.2 മെഗാപിക്സല്‍ ക്യാമറയും 4 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജുമാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിനും പുറമേ വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത്, എന്‍എഫ്സി, എഫ്എം തുടങ്ങിയ സവിശേഷതകളും ഫോണില്‍ ഉണ്ടാവുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ