വിവരങ്ങള്‍ ചോര്‍ത്തിയെന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷയൊരുക്കി ഫേസ്ബുക്ക്

ഈ ഒരു സംഭവത്തോടുകൂടി ഫേസ്ബുക്കിന് ലോകമെമ്പാടുമുള്ള നിരവധി ഉപഭോക്താക്കളെയാണ് നഷ്ടപ്പെട്ടത്.  
വിവരങ്ങള്‍ ചോര്‍ത്തിയെന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷയൊരുക്കി ഫേസ്ബുക്ക്

ക്കൗണ്ട് ഉടമകളുടെ  വിവരങ്ങള്‍ ചോര്‍ന്ന സാഹചര്യത്തില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കി ഫേസ്ബുക്ക്. അക്കൗണ്ട് ഉടമകളുടെ വിവരങ്ങളില്‍ അവര്‍ക്ക് തന്നെ കൂടുതല്‍ നിയന്ത്രണം വയ്ക്കാനുള്ള ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തി പ്രൈവസി സെറ്റിങ്ങ്‌സില്‍ ഉള്‍പ്പെടെ മാറ്റം വരുത്തുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കുന്നു.

ഫേസ്ബുക്കില്‍ നമ്മള്‍ പോസ്റ്റ് ചെയ്ത പോസ്റ്റുകളും കമന്റുകളും മെസേജുകളുമെല്ലാം പിന്നീട് ഡിലീറ്റ് ചെയ്ത് കളയേണ്ടി വന്നേക്കാം. പക്ഷേ ഡിലീറ്റ് ചെയ്ത വിവരങ്ങളെല്ലാം ഫേസ്ബുക്കിന്റെ കൈവശം ഉണ്ടായേക്കുമെന്ന് ഇനി പേടിക്കേണ്ട ആവശ്യമില്ലെന്നാണ് കമ്പനി പറയുന്നത്. അക്കൗണ്ട് ഉടമ ഡിലീറ്റ് ചെയ്യുന്ന സ്വന്തം വിവരങ്ങള്‍ ഇനി ഫേസ്ബുക്കിന് സൂക്ഷിച്ച് വെയ്ക്കാനാകില്ല. 

ഇതുകൂടാതെ നമ്മളുടേതായ വിവരങ്ങള്‍ ആരെല്ലാം കണ്ടുവെന്നും കോപ്പി ചെയ്ത് എടുത്തുവെന്നുമെല്ലം മനസിലാക്കാം. മാത്രമല്ല, ഇതില്‍ ഫേസ്ബുക്ക് തന്നെ എന്തെല്ലാം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് സെറ്റിങ്‌സില്‍ പ്രൈവസി ടൂളില്‍ പോയി നോക്കിയാല്‍ മനസിലാകും. 

അടുത്ത ആഴ്ച മുതല്‍ ഈ മാറ്റങ്ങള്‍ നിലവില്‍ വരും. ഫേസ്ബുക്കിന്റെ പുതിയ
സേവനം എങ്ങനെ ഉപയോഗിക്കാമെന്നുള്ള കാര്യത്തില്‍ കമ്പനി പതിയെ വ്യക്തത വരുത്തും. വെബ്‌സൈറ്റിന്റെ സേവന നിബന്ധനയും ഡാറ്റാ പോളിസിയും എങ്ങനെ ശേഖരിക്കുന്നു, എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നിവയെക്കുറിച്ച് കമ്പനി അടുത്ത ആഴ്ചകളില്‍ വ്യക്തമാക്കും. 

ഫേസ്ബുക്കില്‍ നിന്നും ചോര്‍ത്തിക്കിട്ടിയ വിവരങ്ങള്‍ നിരുത്തരവാദിത്തപരമായാണ് ഉപയോഗിച്ചത്. അടുത്തിടെയുണ്ടായ യുഎസ്, ബ്രിട്ടീഷ് തിരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ വിവരങ്ങളെല്ലാം കേംബ്രിഡ്ജ് അനലിറ്റിക്ക ഫേസ്ബുക്കില്‍ നിന്നും ചോര്‍ത്തിയെടുത്തിരുന്നു. ഇത് ലോകവ്യാപകമായി ഫേസ്ബുക്കിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു.

ഈ ഒരു സംഭവത്തോടുകൂടി ഫേസ്ബുക്കിന് ലോകമെമ്പാടുമുള്ള നിരവധി ഉപഭോക്താക്കളെയാണ് നഷ്ടപ്പെട്ടത്.  സ്വകാര്യ വിവരങ്ങള്‍ അറിഞ്ഞും അറിയാതേയും വ്യാപകമായി ചോര്‍ന്നുവെന്ന വാര്‍ത്ത വന്നതോടെ ലോകത്തെ മുന്‍നിര സ്ഥാപനങ്ങളില്‍ പലരും ഫെയ്‌സ്ബുക്ക് ഡിലീറ്റ് ചെയ്തിരുന്നു. 

വിശ്വാസ്യത നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വമ്പന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളായ ടെസ്ല, സ്‌പേസ് എക്‌സ് തുടങ്ങിയവ 'ഡിലീറ്റ് ഫെയ്‌സ്ബുക്ക' കാമ്പയിന് ആഹ്വാനം ചെയ്യുകയും പേജുകള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com