കാലിഫോർണിയ: ഗൂഗിൾ ഗ്ലാസ് മാതൃകയിൽ റിയാലിറ്റി കണ്ണടകൾ വിപണയിലെത്തിക്കുമെന്ന് ഫെയ്സ്ബുക്ക്. ഹാർഡ്വെയർ വിഭാഗത്തിലെ ഫെയ്സ്ബുക്കിന്റെ വലിയ പദ്ധതിയാണിത്. ഫെയ്സ്ബുക്ക് ഒാഗ്മെൻറഡ് റിയാലിറ്റി വിഭാഗം തലവൻ ഫൈക്കസ് കിർക്പാട്രിക് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഗൂഗിൾ ഉൾപ്പെടെയുള്ള ടെക് ഭീമൻമാർ ഇതിനോടകം വിപണിയിലെത്തിച്ച് പരാജയപ്പെട്ട പദ്ധതി വിജയിപ്പിക്കുകയെന്നത് ഫെയ്സ്ബുക്കിന് വെല്ലുവിളിയാണ്. വാണിജ്യപരമായി ഗൂഗിൾ ഗ്ലാസുകൾ പരാജയമായിരുന്നു.
റിയാലിറ്റി കണ്ണടകൾ നിർമിക്കുമെന്ന് 2017ൽ ഫെയ്സ്ബുക്ക് സിഇഒ മാർക് സക്കർബർഗ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കമ്പനിക്ക് ഇത് നിർമിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കൈവശമില്ലെന്ന് അന്ന് വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ