വൈഫൈ മോഷ്ടാക്കളെ കയ്യോടെ പിടികൂടാം..  ഇതാ ചില എളുപ്പവഴികള്‍

എയര്‍സ്‌നെയര്‍ പോലുള്ള സോഫ്‌റ്റ്വെയറുകള്‍ക്ക്  വൈഫൈ കള്ളന്‍മാരെ കുടുക്കാന്‍ കഴിയും. മറ്റുള്ള ഡിവൈസുകള്‍ നിങ്ങളുടെ ഫോണിലേക്ക് കണക്ട് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അലര്‍ട്ട് നല്‍കുകയാണ് എയര്‍സ്‌നെയര്‍ ചെയ്
വൈഫൈ മോഷ്ടാക്കളെ കയ്യോടെ പിടികൂടാം..  ഇതാ ചില എളുപ്പവഴികള്‍

വീട്ടില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റൊക്കെ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ നെറ്റ് കറങ്ങിക്കറങ്ങി സ്ലോ ആയത് പോലെ തോന്നുന്നുണ്ടോ? സംശയിക്കേണ്ട ആരോ ഡാറ്റ ചോര്‍ത്തുന്നുണ്ടെന്ന് ചെറിയ സംശയം തോന്നിത്തുടങ്ങിയോ? നെറ്റ് കണക്ഷന്‍ സ്ലോ ആവുന്നതാണ് വൈഫൈ ചോരുന്നതിന്റെ ആദ്യ ലക്ഷണം. സെര്‍വര്‍ബിസിയായതു പോലെയാണെങ്കില്‍ പാസ്വേര്‍ഡ് മാറ്റാനുള്ള വഴി നോക്കിത്തുടങ്ങാം.  സുരക്ഷിതമായ പാസ്വേര്‍ഡ് ഉപയോഗിക്കുകയാണ് വൈഫൈ യഥാര്‍ത്ഥ സ്പീഡില്‍ ഉപയോഗിക്കാനുള്ള ഏക മാര്‍ഗ്ഗം. 

കള്ളനെ കയ്യോടെ പിടികൂടാം..

നമ്മുടെ നെറ്റ്വര്‍ക്കുമായി കണക്ട് ചെയ്തിരിക്കുന്ന ഫോണുകളുടെ/ ലാപ്‌ടോപുകളുടെ ഐപി അഡ്രസ് കണ്ടെത്താന്‍ സാധിക്കും. റൂട്ടര്‍ സെറ്റിങ്‌സില്‍ പോയാല്‍ ഇത് കാണാം. പേര് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും പരിചയമില്ലാത്ത ഡിവൈസിനെ കയ്യോടെ പിടികൂടാന്‍ കഴിയുമെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്

പാസ്വേര്‍ഡ് ഇടാന്‍ ചില സുരക്ഷിത മാര്‍ഗ്ഗങ്ങള്‍

നീളന്‍ പാസ്വേര്‍ഡിട്ടാലോ..


മുന്‍പുണ്ടായിരുന്ന WPA, WEP പോലുള്ള പ്രോട്ടോക്കോളിനെക്കാള്‍ കുറച്ച് കൂടി സുരക്ഷിതമാണ് WPA2  പ്രോട്ടോക്കോള്‍. അതുകൊണ്ട് വൈഫൈ റൂട്ടറിന് WPA2 സെക്യൂരിറ്റി ആദ്യം ഉറപ്പുവരുത്തി കുറച്ച് നീളമേറിയതും മറ്റുള്ളവര്‍ക്ക് ഊഹിച്ചെടുക്കാന്‍ സാധിക്കാത്തതുമായ പാസ്വേര്‍ഡാവണം ഇടേണ്ടത്. 

വൈഫൈ റൂട്ടറിന്റെ ലോഗിന്‍ മാറ്റാം..

റൂട്ടറിന്റെ ലോഗിന്‍ വിവരം മാറ്റി നല്‍കിയാലും വൈഫൈ മോഷണം തടയാം. സാധാരണയായി 192.168.1.1 അല്ലെങ്കില്‍ 192.168.2.1 എന്ന ഐപി അഡ്രസാണ് മിക്ക വൈഫൈ റൂട്ടറുകള്‍ക്കും ഉള്ളത്. റൂട്ട്, അഡ്മിന്‍ എന്ന് തന്നെയാവും മിക്ക റൂട്ടറുകളുടെയും പാസ്വേര്‍ഡ്. ഈ അഡ്മിന്‍/ റൂട്ടര്‍ എന്ന പാസ്വേര്‍ഡ് മാറ്റിയാല്‍ മതി.

വൈഫൈ നെറ്റ്വര്‍ക്കിന്റെ പേര് രഹസ്യമാക്കി വയ്ക്കാം

നമ്മളുപയോഗിക്കുന്ന വൈഫൈ നെറ്റ്വര്‍ക്കിന്റെ പേരാണ് എസ്എസ്‌ഐഡി ആയി കാണുന്നത്. ഇത് ഹൈഡ് ചെയ്ത് വയ്ക്കുന്നതും മാന്വല്‍ ആയി കണക്ഷന്‍ കൊടുക്കുന്നതും വൈഫൈ ചോര്‍ച്ച തടയാന്‍ ഉപകരിക്കും.

ഇന്റര്‍നെറ്റ് മോണിറ്ററിംഗ് സോഫ്‌റ്റ്വെയര്‍ ഉപയോഗിക്കാം..

എയര്‍സ്‌നെയര്‍ പോലുള്ള സോഫ്‌റ്റ്വെയറുകള്‍ക്ക്  വൈഫൈ കള്ളന്‍മാരെ കുടുക്കാന്‍ കഴിയും. മറ്റുള്ള ഡിവൈസുകള്‍ നിങ്ങളുടെ ഫോണിലേക്ക് കണക്ട് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അലര്‍ട്ട് നല്‍കുകയാണ് എയര്‍സ്‌നെയര്‍ ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com