ന്യൂഡല്‍ഹി: ടെലികോം താരിഫ് രംഗത്ത് മത്സരം മുറുകുന്നതിനിടെ, ഒരു കൈ നോക്കാന്‍ ഒരുങ്ങി പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. അടുത്തിടെ ആകര്‍ഷണീയമായ പ്രീപെയ്ഡ് പ്ലാനുകളുമായി ബിഎസ്എന്‍എല്‍ രംഗത്തുവന്നത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഉപഭോക്താക്കളെ കമ്പനിയോട് അടുപ്പിക്കാന്‍ വീണ്ടും ബമ്പര്‍ ഓഫറുമായി ബിഎസ്എന്‍എല്‍ എത്തിയിരിക്കുകയാണ്.
പ്രീപെയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടുളള ന്യൂ ബമ്പര്‍ ഓഫര്‍ അനുസരിച്ച് നിലവിലെ ആനുകൂല്യങ്ങള്‍ക്ക് പുറമേ പ്രതിദിനം 2.2 ജിബി അധികം ഡേറ്റയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.666 രൂപയുടെ പ്ലാന്‍ സ്വീകരിക്കുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ഏറ്റവുമധികം ലഭിക്കുക. 129 ദിവസം കാലാവധിയുളള ഈ പ്ലാനില്‍ നിലവില്‍ പ്രതിദിനം 1.5 ജിബി ഡേറ്റ ലഭിക്കും. ഇതാണ് 2.2 ജിബിയും കൂടി അധികം അനുവദിച്ച് പ്രതിദിനം 3.7 ജിബിയായി ഉയര്‍ത്തിയിരിക്കുന്നത്. നിശ്ചിത കാലാവധിയ്ക്കുളളില്‍ 477 ജിബി ഡേറ്റ ലഭിക്കുമെന്ന് സാരം. ഇതിന് പുറമേ പ്രതിദിനം 100 എസ്എംഎസും, പരിധിയില്ലാത്ത വോയ്സ് കോളുകളും ഈ പ്ലാനിന്റെ മറ്റു സവിശേഷതകളാണ്.
ബിഎസ്എന്‍എല്ലിന്റെ മറ്റു 9 പ്ലാനുകള്‍ക്കും ഈ ബമ്പര്‍ ഓഫറിന്റെ ആനുകൂല്യം ലഭിക്കും. 186, 429, 485 അടക്കമുളള പ്ലാനുകള്‍ക്കാണ് പ്രതിദിനം 2.2 ജിബി അധികം ഡേറ്റ ലഭിക്കാന്‍ അവസരം ഒരുങ്ങിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ