എയര്‍ടെല്ലിനും ജിയോയ്ക്കും പിന്നാലെ വോഡാഫോണ്‍; ഉപഭോക്താക്കളെ കീഴടക്കാന്‍ പുതിയ ഓഫര്‍ 

പ്രതിദിനം 1.4ജിബി ഡാറ്റ നല്‍കി ഉപഭോക്താക്കള്‍ക്കായി പുതിയ ഡാറ്റാ പ്ലാന്‍ അവതരിപ്പിച്ച് വോഡാഫോണ്‍
എയര്‍ടെല്ലിനും ജിയോയ്ക്കും പിന്നാലെ വോഡാഫോണ്‍; ഉപഭോക്താക്കളെ കീഴടക്കാന്‍ പുതിയ ഓഫര്‍ 

പ്രതിദിനം 1.4ജിബി ഡാറ്റ നല്‍കി ഉപഭോക്താക്കള്‍ക്കായി പുതിയ ഡാറ്റാ പ്ലാന്‍ അവതരിപ്പിച്ച് വോഡാഫോണ്‍. 458 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ 84ദിവസത്തേക്ക് പ്രതിദിനം 1.4ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി കോളുകളും 100എസ്എംഎസ് സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 3ജി, 4ജി ഉപഭോക്താക്കള്‍ക്കായാണ് പുതിയ പ്ലാന്‍ അവതരിപ്പിച്ചിട്ടുള്ളത്.  

ടെലികോം രംഗത്തെ വോഡാഫോണിന്റെ പ്രധാന എതിരാളികളായ എയര്‍ട്ടെല്ലും ജിയോയും 458രൂപയുടെ ഓഫര്‍ നിലവില്‍ നല്‍കുന്നുണ്ട്. ഈ നിരയിലേക്കാണ് വോഡാഫോണും കടന്നിരിക്കുന്നത്. 458രൂപയുടെ റീചാര്‍ജില്‍ വോഡാഫോണും ജിയോയും 84 ദിവസത്തെ കാലാവധി നല്‍കുമ്പോള്‍ എയര്‍ട്ടെല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന 82 ദിവസം കാലാവധിയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com