നനഞ്ഞ നോട്ടുകളില്‍ ആശങ്ക വേണ്ട, ഏത് ബാങ്കില്‍ നിന്നും മാറ്റി വാങ്ങാം

നനഞ്ഞ് ഉപയോഗിക്കാന്‍ സാധിക്കാത്ത വിധമായ നോട്ടുകള്‍ ഏത് ബാങ്കില്‍ നല്‍കിയാലും അവയ്ക്ക് പകരം നോട്ടുകള്‍ ലഭിക്കും
നനഞ്ഞ നോട്ടുകളില്‍ ആശങ്ക വേണ്ട, ഏത് ബാങ്കില്‍ നിന്നും മാറ്റി വാങ്ങാം

പ്രളയത്തെ തുടര്‍ന്ന് ജനങ്ങളില്‍ ആശങ്ക തീര്‍ത്ത ഒന്നായിരുന്നു നനഞ്ഞ നോട്ടുകള്‍. ഈ ആശങ്കയ്ക്കും ഇപ്പോള്‍ പരിഹാരമാകുന്നു. നനഞ്ഞ് ഉപയോഗിക്കാന്‍ സാധിക്കാത്ത വിധമായ നോട്ടുകള്‍ ഏത് ബാങ്കില്‍ നല്‍കിയാലും അവയ്ക്ക് പകരം നോട്ടുകള്‍ ലഭിക്കും. 

സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി കണ്‍വീനര്‍ ജി.കെ.മായയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയബാധിതമായ പല വീടുകളും നാല് ദിവസത്തിലേറെ വെള്ളത്തിലായിരുന്നു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ നനഞ്ഞ നോട്ടുകള്‍ ബാങ്കുകള്‍ മാറ്റി നല്‍കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. 

എടിഎമ്മിനകത്ത് കുടുങ്ങിയ പണം റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് മാറ്റിയെടുക്കാം. സംസ്ഥാനത്ത് 168 എടിഎമ്മുകള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍ തന്നെയാണ്. പ്രളയ ബാധിത മേഖലയിലെ 83 ബാങ്കുകളും ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. എടിഎമ്മിനുള്ളിലെ പണം നനഞ്ഞ് പള്‍പ്പ് രൂപത്തിലായിരിക്കുകയാണ്. 

ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധത്തില്‍ പല ബാങ്കുകളും താത്കാലിക സംവിധാനം ഒരുക്കിയതായി ബാങ്കേഴ്‌സ് സമിതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാം സാധാരണ നിലയില്‍ ആകുമെന്നാണ് വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com