ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞത് ക്രിക്കറ്റും ഉത്സവങ്ങളും മാത്രമല്ല; ഫേസ്ബുക്കിലെ ചര്‍ച്ചാവിഷയങ്ങളില്‍ കേരളത്തിലെ പ്രളയവും മുന്നില്‍ 

ഫേസ്ബുക്ക് വഴി പണം സമാഹരിക്കുക, ലൈവ് വീഡിയോകളിലൂടെ വിവരങ്ങള്‍ പങ്കുവയ്ക്കുക തുടങ്ങിയ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി പ്രളയനാളുകളില്‍ ഉപഭോക്താക്കള്‍ വലിയ രീതിയില്‍ സഹായങ്ങള്‍ എത്തിച്ചുനല്‍കി
ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞത് ക്രിക്കറ്റും ഉത്സവങ്ങളും മാത്രമല്ല; ഫേസ്ബുക്കിലെ ചര്‍ച്ചാവിഷയങ്ങളില്‍ കേരളത്തിലെ പ്രളയവും മുന്നില്‍ 

വര്‍ഷം ഇന്ത്യയിലെ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ ഏറ്റവുമധികം ചര്‍ച്ചചെയ്ത വിഷയങ്ങളില്‍ ഉത്സവങ്ങളും ക്രിക്കറ്റും കേരളത്തിലെ പ്രളയവും. '2018-ഇയര്‍ ഇന്‍ റിവ്യൂ' എന്ന ഫേസ്ബുക്കിന്റെ റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്. ഉത്സവങ്ങളില്‍ പൊങ്കല്‍, നവരാത്രി, ജന്മാഷ്ടമി, ഈദ് തുടങ്ങിയവ ഫേസ്ബുക്കില്‍ ഏറ്റവുമധികം സംസാരവിഷയമായി. 

കേരളത്തിലെ പ്രളയവും ഫേസ്ബുക്കില്‍ കാര്യമായ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയെന്നും സഹായങ്ങള്‍ എത്തിക്കാനും സ്വയം സുരക്ഷിതരാണെന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കാനും പലരും ഫേസ്ബുക്ക് ഉപയോഗപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് വഴി പണം സമാഹരിക്കുക, ലൈവ് വീഡിയോകളിലൂടെ വിവരങ്ങള്‍ പങ്കുവയ്ക്കുക തുടങ്ങിയ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി പ്രളയനാളുകളില്‍ ഉപഭോക്താക്കള്‍ വലിയ രീതിയില്‍ സഹായങ്ങള്‍ എത്തിച്ചുനല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

രാജ്യത്തെ ഫേസ്ബുക്ക് ഉപഭോക്താക്കളിലെ കായികപ്രേമികളുടെ ഇഷ്ടവിനോദമായി ഇക്കുറിയും ക്രിക്കറ്റ് തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്. ഫുട്‌ബോള്‍ ലോകകപ്പ് കാല്‍പന്ത് കളി ആരാധകരെ ആവേശത്തിലാക്കിയ കാഴ്ചയും ഫേസ്ബുക്കില്‍ പ്രകടമായിരുന്നു. 

 മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ മരണം അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഫേസ്ബുക്കില്‍ നിറച്ചു. ആഗോള തലത്തില്‍ അന്താരാഷ്ട്ര വനിതാ ദിനവും ഹാരി-മേഗന്‍ വിവാഹവുമൊക്കെയാണ് കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടത്. നെല്‍സണ്‍ മണ്ഡേലയുടെ 100-ാം ജന്മദിന വാര്‍ഷികവും ഫേസ്ബുക്കില്‍ ചര്‍ച്ചയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com