യാത്രക്കാര്‍ 'സ്മാര്‍ട്ടാ'യെന്ന് റെയില്‍വേ ; 65 % ടിക്കറ്റുകളും വിറ്റുപോകുന്നത് ഓണ്‍ലൈന്‍വഴി

മുന്‍കൂട്ടി ബുക്ക് ചെയ്യപ്പെടുന്ന ട്രെയിന്‍ ടിക്കറ്റുകളുടെ 65 ശതമാനവും ഓണ്‍ലൈന്‍ വഴിയാണെന്ന് റെയില്‍വേ.  ടിക്കറ്റ് ബുക്കിങ് ആപ്പായ ഐആര്‍സിടിസിയിലൂടെയും മൊബൈലിലൂടെയുമാണ് ഈ ബുക്കിങ്ങുകള്‍ ന
യാത്രക്കാര്‍ 'സ്മാര്‍ട്ടാ'യെന്ന് റെയില്‍വേ ; 65 % ടിക്കറ്റുകളും വിറ്റുപോകുന്നത് ഓണ്‍ലൈന്‍വഴി

ചെന്നൈ: മുന്‍കൂട്ടി ബുക്ക് ചെയ്യപ്പെടുന്ന ട്രെയിന്‍ ടിക്കറ്റുകളുടെ 65 ശതമാനവും ഓണ്‍ലൈന്‍ വഴിയാണെന്ന് റെയില്‍വേ. കൗണ്ടറുകളില്‍ നേരിട്ടെത്തി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. റെയില്‍വേയുടെ ടിക്കറ്റ് ബുക്കിങ് ആപ്പായ ഐആര്‍സിടിസിയിലൂടെയും മൊബൈലിലൂടെയുമാണ് ഈ ബുക്കിങ്ങുകള്‍ നടക്കുന്നത്. 

പേപ്പര്‍ ടിക്കറ്റുകളുടെ വില്‍പ്പന കുത്തനെ കുറഞ്ഞതോടെ കൗണ്ടറില്‍  ഇരിക്കുന്ന ജീവനക്കാര്‍ക്ക് അധിക ഡ്യൂട്ടി നല്‍കാനുള്ള ശ്രമങ്ങളും റെയില്‍വേ ആരംഭിച്ചിട്ടുണ്ട്.

കൗണ്ടറുകളില്‍ ഇരിക്കുന്ന ജീവനക്കാരെ ഇനി മുതല്‍ ടിക്കറ്റ് പരിശോധിക്കാനും ട്രെയിന്‍ സമയ വിവരങ്ങള്‍ നല്‍കാനുമുള്ള പരിശീലനം നല്‍കുമെന്നും റെയില്‍വേ അറിയിച്ചു. മനുഷ്യവിഭവശേഷി പരമാവധി ഉപയോഗപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കി. 

2005ലാണ് ടിക്കറ്റുകള്‍ മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതിനായി ഐആര്‍സിടിസി ആപ്പ് ആദ്യമായി പുറത്തിറക്കിയത്. ന്യൂ ഡല്‍ഹി- കല്‍ക്ക ശതാബ്ദി എക്‌സ്പ്രസില്‍ ഏര്‍പ്പെടുത്തിയ സൗകര്യം പിന്നീട് എല്ലാ ട്രെയിനുകള്‍ക്കുമായി നല്‍കി. കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ മികച്ച വളര്‍ച്ചയാണ് ' ഓണ്‍ലൈന്‍'  ആയതിലൂടെ റെയില്‍വേ കൈവരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com