മൂന്നുദിവസത്തിനകം ഇന്ധനവിലയില്‍ 57 പൈസയുടെ കുറവ്; പെട്രോള്‍ വില 71ലേക്ക്, ഡീസല്‍ 67

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില കുറഞ്ഞു
മൂന്നുദിവസത്തിനകം ഇന്ധനവിലയില്‍ 57 പൈസയുടെ കുറവ്; പെട്രോള്‍ വില 71ലേക്ക്, ഡീസല്‍ 67

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില കുറഞ്ഞു. ഒരു ലിറ്റര്‍ പെട്രോളിന് 20 പൈസയും ഡീസലിന് 19 പൈസയുമാണ് കുറഞ്ഞത്. ഇതോടെ മൂന്നുദിവസം കൊണ്ട് പെട്രോളിനും ഡീസലിനും ഉണ്ടായ വിലക്കുറവ് യഥാക്രമം 57 പൈസയും 55 പൈസയുമാണ്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴുന്നതാണ് ഇന്ത്യയില്‍ പ്രതിഫലിക്കുന്നത്.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന്  71 രൂപ 99 പൈസയായി. ഡീസല്‍വില 67 രൂപ 53 പൈസയും. തിരുവനന്തപുരത്ത് പെട്രോള്‍ വില 73 രൂപ 28 പൈസയായി. ഡീസലിനും സമാനമായ നിലയില്‍ വില താഴ്ന്നിട്ടുണ്ട്. 68 രൂപ 83 പൈസയാണ് തലസ്ഥാനത്തെ ഡീസല്‍ വില. കോഴിക്കോട് പെട്രോള്‍ വില 72 രൂപ 31 പൈസയും ഡീസല്‍ 67 രൂപ 84 പൈസയുമായി. 

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴുകയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 54 ഡോളറില്‍ എത്തിനില്‍ക്കുകയാണ്. അമേരിക്കയില്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിച്ചതാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com