കാഴ്ചയില്ലാത്തവർക്ക് നോട്ടുകളുടെ മൂല്യമറിയാൻ ‍പുതിയ സംവിധാനവുമായി ആർബിഐ; ടെൻഡർ ക്ഷണിച്ചു 

മൊബൈൽ ഫോൺ ഉപയോ​ഗപ്പെടുത്തി കൂടുതൽ എളുപ്പത്തിൽ നോട്ടുകളുടെ മൂല്യമറിയാൻ കഴിയുന്ന സംവിധാനമാണ് ആലോചനയിലുള്ളത്
കാഴ്ചയില്ലാത്തവർക്ക് നോട്ടുകളുടെ മൂല്യമറിയാൻ ‍പുതിയ സംവിധാനവുമായി ആർബിഐ; ടെൻഡർ ക്ഷണിച്ചു 

ന്യൂഡൽഹി: കാഴ്ചശക്തിയില്ലാത്തവർക്കും കറൻസിനോട്ടുകൾ എളുപ്പത്തിൽ തിരിച്ചറിയാനുള്ള പുതിയ സംവിധാനമൊരുക്കാൻ റിസർവ് ബാങ്ക്. നിലവിൽ ഇന്റാൾജിയോ അച്ചടിവിദ്യ ഉപയോ​ഗിച്ചാണ് നോട്ടകളുടെ മൂല്യം തിരിച്ചറിയുന്നത്. ഇതിന് പകരമായി മൊബൈൽ ഫോൺ ഉപയോ​ഗപ്പെടുത്തി കൂടുതൽ എളുപ്പത്തിൽ നോട്ടുകളുടെ മൂല്യമറിയാൻ കഴിയുന്ന സംവിധാനമാണ് ആലോചനയിലുള്ളത്. 

ഇതിനായി പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുമെന്ന പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ സംവിധാനമൊരുക്കാൻ ആർബിഐ ആശയങ്ങൾ ക്ഷണിച്ചു. നിർദിഷ്ട ഉപകരണത്തിനുമുന്നിൽ കാണിക്കുകയോ ഉള്ളിലിടുകയോ ചെയ്യുന്നതുവഴി മൂല്യം മനസ്സിലാക്കാൻ സാധിക്കുന്ന സംവിധാനത്തിനാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ഇം​ഗ്ലീഷ്, ഹിന്ദി ഭാഷകളിൽ നോട്ടിന്റെ മൂല്യം അറിയിക്കുന്ന തരത്തിൽ സംവിധാനമൊരുക്കണമെന്നാണ് ടെൻഡറിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 

മൊബൈൽ ഉപയോ​ഗിച്ചുള്ള സംവിധാനമാണെങ്കിൽ ഇന്റർനെറ്റില്ലാതെ പ്രവർത്തിക്കുന്ന തരത്തിൽ ക്രമീകരിക്കണമെന്നും ഹാർഡ്‌വേർ മാത്രം ഉപയോഗിച്ചുള്ളതാണെങ്കിൽ എളുപ്പം കൈകാര്യം ചെയ്യാനാവുന്നതാകണമെന്നും ടെൻഡറിൽ പറയുന്നു. ഹാർഡ് വേർ ഉപയോ​ഗിച്ചുള്ളത്  ബാറ്ററിയിൽ പ്രവർത്തിക്കുന്നതോ റീച്ചാർജ് ചെയ്യാവുന്നതോ ആകണമെന്നും സൂചിപ്പിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com