ബാങ്ക് തട്ടിപ്പുകള്‍ 72 ശതമാനം വര്‍ധിച്ചു; 41,000 കോടി രൂപ നഷ്ടമെന്ന് റിസര്‍വ് ബാങ്ക്

ബാങ്ക് തട്ടിപ്പുകള്‍ 72 ശതമാനം വര്‍ധിച്ചു; 41,000 കോടി രൂപ നഷ്ടമെന്ന് റിസര്‍വ് ബാങ്ക്

2017-18 കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാമ്പത്തിക തട്ടിപ്പുകളില്‍ 80 ശതമാനം കേസുകളും 50 കോടി രൂപയ്ക്ക് മുകളില്‍ ഉള്ളതായിരുന്നു. പൊതുമേഖലാ ബാങ്കുകളില്‍ ഒരുലക്ഷത്തിന് മേല്‍ തട്ടിപ്പ് നടന്നതായുള്ള


മുംബൈ: സാമ്പത്തിക തട്ടിപ്പുകളാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് റിസര്‍വ് ബാങ്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 72 ശതമാനമാണ് തട്ടിപ്പുകേസുകള്‍ വര്‍ധിച്ചതെന്നും ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 41,000 കോടി രൂപയാണ് തട്ടിപ്പ് വീരന്‍മാരെല്ലാം ചേര്‍ന്ന് സ്വന്തമാക്കിയതെന്നാണ് ആര്‍ബിഐയുടെ കണക്ക്.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിലൂടെ നീരവ് മോദിയും , മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് 13,000 കോടി രൂപയാണ് തട്ടിയെടുത്തത്. 2017-18 കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാമ്പത്തിക തട്ടിപ്പുകളില്‍ 80 ശതമാനം കേസുകളും 50 കോടി രൂപയ്ക്ക് മുകളില്‍ ഉള്ളതായിരുന്നു. പൊതുമേഖലാ ബാങ്കുകളില്‍ ഒരുലക്ഷത്തിന് മേല്‍ തട്ടിപ്പ് നടന്നതായുള്ള 93 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നും ആര്‍ബിഐ വ്യക്തമാക്കി.

രണ്ടായിരത്തിലേറെ സൈബര്‍ തട്ടിപ്പ് കേസുകള്‍ കഴിഞ്ഞ വര്‍ഷം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതിലൂടെ 109,6 കോടി രൂപയാണ് വിവിധ ഉപഭോക്താക്കള്‍ക്ക് നഷ്ടമായത്. ഒടിപി തട്ടിപ്പുകളും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകളും ഇതില്‍ ഉള്‍പ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com