ഗെറ്റ് ടു ഗേതര്‍  ഇനി വാട്ട്‌സാപ്പിലാക്കാം;  ഗ്രൂപ്പ് വീഡിയോ കോള്‍ നടത്തുമ്പോള്‍ നിങ്ങള്‍ അറിയേണ്ടത്..

സാധാരണ വാട്ട്‌സാപ്പില്‍ വിളിക്കുന്നത് പോലെ ഒരാളെ വിളിക്കുക. അതിന് ശേഷം മുകളില്‍ വലത് വശത്തായുള്ള  'ആഡ് പാര്‍ട്ടിസിപ്പന്റ്' ഓപ്ഷനിലൂടെ സുഹൃത്തുക്കളെ ചേര്‍ക്കാം.
ഗെറ്റ് ടു ഗേതര്‍  ഇനി വാട്ട്‌സാപ്പിലാക്കാം;  ഗ്രൂപ്പ് വീഡിയോ കോള്‍ നടത്തുമ്പോള്‍ നിങ്ങള്‍ അറിയേണ്ടത്..

ന്യൂഡല്‍ഹി: കൂട്ടുകാരുമായുള്ള ഒത്തുചേരല്‍ ഇനി മുതല്‍ വാട്ടാസാപ്പിലാക്കാം. ഗ്രൂപ്പ് വീഡിയോ കോള്‍ എല്ലാ ഉപയോക്താക്കള്‍ക്കുമായി ലഭ്യമാക്കിയതായി വാട്ട്‌സാപ്പ് അറിയിച്ചു. കമ്പനിയുടെ ബ്ലോഗിലാണ് ഗ്രൂപ്പ് വോയിസ്/  വീഡിയോ കോളുകള്‍ പരിഷ്‌കരിച്ച പതിപ്പില്‍ ലഭ്യമാക്കിയതായി വാട്ട്‌സാപ്പ് വ്യക്തമാക്കിയത്. ഗ്രൂപ്പായി വോയിസ് / വീഡിയോ കോള്‍ ചെയ്യുന്നതിനുള്ള സംവിധാനം മെയ് മാസം വാട്ട്‌സാപ്പ് പുറത്തിറക്കിയിരുന്നുവെങ്കിലും എല്ലാവരുടെ ഫോണിലും ലഭ്യമായിരുന്നില്ല. പരീക്ഷണാടിസ്ഥാനത്തില്‍ ചില ആന്‍ഡോയിഡ്/ ഐ ഫോണ്‍ ഉപയോക്താക്കള്‍ക്കായിരുന്നു ഇത് ലഭ്യമായിരുന്നത്. 


പുതിയ ഫീച്ചര്‍ ഉപയോക്താക്കളിലെ സൗഹൃദം ഊഷ്മളമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാട്ട്‌സാപ്പ് ബ്ലോഗില്‍ വ്യക്തമാക്കി. വാട്ട്‌സാപ്പ് ഉപയോക്താക്കള്‍ 200 കോടി  മിനിറ്റുകള്‍ പ്രതിദിനം വോയിസ് കോളില്‍ ചിലവഴിക്കുന്നുവെന്നാണ് കമ്പനിയുടെ കണക്ക്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും പരിഷ്‌കരിച്ച പതിപ്പ് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ ഗ്രൂപ്പിലെ നാല് പേര്‍ക്ക് ഒരേസമയം കണ്ടുകൊണ്ട് സംസാരിക്കാനാവുന്നതാണ് പുതിയ ഫീച്ചര്‍. 

എങ്ങനെ ഗ്രൂപ്പ് കോള്‍ ചെയ്യാം?

 സാധാരണ വാട്ട്‌സാപ്പില്‍ വിളിക്കുന്നത് പോലെ ഒരാളെ വിളിക്കുക. അതിന് ശേഷം മുകളില്‍ വലത് വശത്തായുള്ള  'ആഡ് പാര്‍ട്ടിസിപ്പന്റ്' ഓപ്ഷനിലൂടെ സുഹൃത്തുക്കളെ ചേര്‍ക്കാം. വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ പോലെ തന്നെ ഗ്രൂപ്പ് വീഡിയോ/ വോയിസ് കോളുകളും എന്‍ഡ്-ടു- എന്‍ഡ് എന്‍ക്രിപ്റ്റഡാവുമെന്ന ഉറപ്പും വാട്ട്‌സാപ്പ് നല്‍കുന്നുണ്ട്.

2014ല്‍ ആണ് വോയിസ് കോള്‍ വാട്ട്‌സാപ്പ് ആരംഭിച്ചത്. വീഡിയോ കോള്‍ സംവിധാനം എത്താന്‍ പിന്നെയും രണ്ട് വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു. 150 കോടി സ്ഥിരം ഉപയോക്താക്കളാണ് നിലവില്‍ ആപ്പ് ഉപയോഗിക്കുന്നതെന്നാണ് വാട്ട്‌സാപ്പിന്റെ അവകാശവാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com