'സ്വയംഭരണാവകാശത്തില്‍ സര്‍ക്കാര്‍ ഇടപെടരുത്' ; ആര്‍ബിഐയുടെ നിര്‍ണായക യോഗം ഇന്ന്

സ്വയംഭരണാവകാശത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന കൈകടത്തലുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി റിസര്‍വ് ബാങ്ക് ഇന്ന് നിര്‍ണായക യോഗം ചേരും. സര്‍ക്കാര്‍ പ്രതിനിധികളും ഭരണസമിതിയിലെ സ്ഥിരാംഗങ്ങളുമാണ് യോഗത
'സ്വയംഭരണാവകാശത്തില്‍ സര്‍ക്കാര്‍ ഇടപെടരുത്' ; ആര്‍ബിഐയുടെ നിര്‍ണായക യോഗം ഇന്ന്

 മുംബൈ: സ്വയംഭരണാവകാശത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന കൈകടത്തലുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി റിസര്‍വ് ബാങ്ക് ഇന്ന് നിര്‍ണായക യോഗം ചേരും. സര്‍ക്കാര്‍ പ്രതിനിധികളും ഭരണസമിതിയിലെ സ്ഥിരാംഗങ്ങളുമാണ് യോഗത്തില്‍ പങ്കെടുക്കുക. റിസര്‍വ് ബാങ്ക് ഗവര്‍ണറും നാല് ഡപ്യൂട്ടി ഡയറക്ടര്‍മാരുമാണ് ബോര്‍ഡിലെ സ്ഥിരാംഗങ്ങള്‍. ഇവര്‍ ബാങ്കിനായി കര്‍ശന നിലപാട് സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉള്ളത്.

ഇന്ന് ചേരുന്ന യോഗത്തില്‍ രാജി പ്രഖ്യാപിക്കാന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ നേരത്തെ ഒരുങ്ങിയിരുന്നുവെങ്കിലും പിന്നീട് ഈ തീരുമാനം പിന്‍വലിച്ചു. ചട്ടവിരുദ്ധമായി ബാങ്കിതര സ്ഥാപനങ്ങളെ സഹായിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളിയതോടെയാണ് റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും രണ്ട് തട്ടിലായത്.

 ഇതിന് പിന്നാലെ കരുതല്‍ ധനത്തില്‍ നിന്ന് 3.6 ലക്ഷം കോടി രൂപ നല്‍കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. നോട്ട് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം ഉറച്ച് നിന്ന ഊര്‍ജിത് പട്ടേല്‍ ഇതോടെ ശക്തമായി പ്രതിഷേധിക്കുകയായിരുന്നു. ഗവര്‍ണര്‍ ശബ്ദമുയര്‍ത്തിയതോടെ റിസര്‍വ് ബാങ്ക് നിയമത്തിലെ ഏഴാം വകുപ്പ് പ്രയോഗിക്കുമെന്ന് സര്‍ക്കാര്‍ ഭീഷണി ഉയര്‍ത്തി. ഇതോടെയാണ് രാജിവച്ചേക്കുമെന്ന സൂചനകള്‍ ഊര്‍ജിത് പട്ടേല്‍ നല്‍കിയത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അദ്ദേഹം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഈ പ്രതിസന്ധികള്‍ക്ക് നടുവിലാണ് ഇന്ന് ഭരണസമിതിയുടെ യോഗം ചേരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com