ടെക് ലോകത്തെ പ്രതിഭകളുടെ പട്ടികയിലേക്ക് നാല് ഇന്ത്യാക്കാരികള്‍; ഭാവിയെ ഇന്നേ കൈപ്പിടിയില്‍ ഒതുക്കിയ നക്ഷത്രങ്ങളെന്ന് ഫോബ്‌സ് 

സാങ്കേതിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച 50 സ്ത്രീകളുടെ പട്ടികയാണ് ഫോബ്‌സ് തയ്യാറാക്കിയത്. ഐബിഎം സിഇഒ ഗിന്നി റൊമേട്ടിയും നെറ്റ്ഫ്‌ളിക്‌സ് പ്രതിനിധി ആന്‍ ആരോണും പട്ടികയിലുണ്ട്. 
ടെക് ലോകത്തെ പ്രതിഭകളുടെ പട്ടികയിലേക്ക് നാല് ഇന്ത്യാക്കാരികള്‍; ഭാവിയെ ഇന്നേ കൈപ്പിടിയില്‍ ഒതുക്കിയ നക്ഷത്രങ്ങളെന്ന് ഫോബ്‌സ് 


ടെക് ലോകത്തെ മികച്ച വനിതകളുടെ പട്ടികയിലേക്ക് നാല് ഇന്ത്യക്കാരികളും. ഫോബ്‌സ് മാഗസിന്റെ പട്ടികയിലാണ് സിസ്‌കോയുടെ മുന്‍ മേധാവിയായിരുന്ന പദ്മശ്രീവാര്യര്‍, ഉബറിന്റെ മുന്‍ ഡയറക്ടര്‍ കോമള്‍ മങ്ഗാനി, കോണ്‍ഫളു
വന്റ് ടെക് മേധാവിയും സ്ഥാപകയുമായ നേഹാ നര്‍ഖാഡേ, ഡ്രോബ്രിഡ്ജിന്റെ സിഇഒ കാമാക്ഷി ശിവരാമകൃഷ്ണന്‍ എന്നിവര്‍ ഇടം പിടിച്ചത്. 

സാങ്കേതിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച 50 സ്ത്രീകളുടെ പട്ടികയാണ് ഫോബ്‌സ് തയ്യാറാക്കിയത്. ഭാവി വരട്ടെ എന്നും പറഞ്ഞ് കാത്തിരിക്കുന്നവരല്ല സ്ത്രീകളെന്നും ലോകത്തിലെ പ്രധാനപ്പെട്ട 12 ല്‍ അധികം ടെക് കമ്പനികളെ നയിക്കുന്നത് സ്ത്രീകളാണെന്നു ഫോബ്‌സ് പറയുന്നു. ഐബിഎം സിഇഒ ഗിന്നി റൊമേട്ടിയും നെറ്റ്ഫ്‌ളിക്‌സ് പ്രതിനിധി ആന്‍ ആരോണും പട്ടികയിലുണ്ട്. 
 
മോട്ടറോളയുടെയും സിസ്‌കോയുടേയും തലപ്പത്ത് നിന്നാണ് 58 കാരിയായ പദ്മശ്രീ ചൈനീസ് വാഹന സ്റ്റാര്‍ട്ടപ്പായ നിയോയിലേക്ക് എത്തുന്നത്. മൈക്രോസോഫ്റ്റിന്റെ ബോര്‍ഡംഗമെന്ന നിലയിലും പദ്മ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വയം ഉയരങ്ങളിലെത്തുന്നതിന് പുറമേ ടെക് രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റുള്ള സ്ത്രീകള്‍ക്ക് ട്വീറ്റിലൂടെ പ്രചോദനമേകാനും പദ്മ സമയം കണ്ടെത്തുന്നുണ്ട്. 

ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇന്ത്യയിലാകെ ഉബറിനെ ജനപ്രിയമാക്കിയതില്‍ കോമള്‍ വലിയ പങ്കാണ് വഹിച്ചത്. ഉബറിന്റെ ബിസിനസ് ബുദ്ധികേന്ദ്രമായാണ് കോമള്‍ പ്രവര്‍ത്തിച്ചിരുന്നത്. 

ലിങ്ക്ടിനില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയി പ്രവര്‍ത്തിച്ച ശേഷമാണ് നേഹ കോണ്‍ഫഌവന്റിലേക്ക് എത്തിപ്പെടുന്നത്. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പരിശ്രമങ്ങളാണ ്കാമാക്ഷി ശിവരാമകൃഷ്ണന്റെ ഡ്രോബ്രിഡ്ജ് ചെയ്യുന്നത്. ഫേസ്ബുക്കിനോടും ഗൂഗിളിനോടും കിടപിടിക്കുന്ന ഐഡന്റിറ്റി മാനേജ്‌മെന്റ് കമ്പനിയാണ് കാമാക്ഷിയുടെ ഡ്രോബ്രിഡ്ജ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com