കണ്ണടയുമായി ഫെയ്സ്ബുക്കും; ​ഗൂ​ഗിൾ പരാജയപ്പെട്ടിടത്ത് സക്കർബർ​ഗ് വിജയിക്കുമോ...?

കണ്ണടയുമായി ഫെയ്സ്ബുക്കും; ​ഗൂ​ഗിൾ പരാജയപ്പെട്ടിടത്ത് സക്കർബർ​ഗ് വിജയിക്കുമോ...?

​ഗൂ​ഗിൾ ​ഗ്ലാസ് മാതൃകയിൽ റിയാലിറ്റി കണ്ണടകൾ വിപണയിലെത്തിക്കുമെന്ന് ഫെയ്സ്ബുക്ക്

കാലിഫോർണിയ: ​ഗൂ​ഗിൾ ​ഗ്ലാസ് മാതൃകയിൽ റിയാലിറ്റി കണ്ണടകൾ വിപണയിലെത്തിക്കുമെന്ന് ഫെയ്സ്ബുക്ക്. ഹാർ‍ഡ്വെയർ വിഭാ​ഗത്തിലെ ഫെയ്സ്ബുക്കിന്റെ വലിയ പദ്ധതിയാണിത്. ഫെയ്സ്ബുക്ക് ഒാ​ഗ്മെൻറഡ് റിയാലിറ്റി വിഭാ​ഗം തലവൻ ഫൈക്കസ് കിർക്പാട്രിക് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 

​ഗൂ​ഗിൾ ഉൾപ്പെടെയുള്ള ടെക് ഭീമൻമാർ ഇതിനോടകം വിപണിയിലെത്തിച്ച് പരാജയപ്പെട്ട പദ്ധതി വിജയിപ്പിക്കുകയെന്നത് ഫെയ്സ്ബുക്കിന് വെല്ലുവിളിയാണ്. വാണിജ്യപരമായി ​ഗൂ​ഗിൾ ​ഗ്ലാസുകൾ പരാജയമായിരുന്നു. 

റിയാലിറ്റി കണ്ണടകൾ നിർമിക്കുമെന്ന് 2017ൽ ഫെയ്സ്ബുക്ക് സിഇഒ മാർക് സക്കർബർ​ഗ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കമ്പനിക്ക് ഇത് നിർമിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കൈവശമില്ലെന്ന് അന്ന് വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com