എടിഎമ്മില്‍ കാര്‍ഡ് കുടുങ്ങിയാല്‍ ബാങ്കിന് ഉത്തരവാദിത്വമില്ല; ഉത്തരവ് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്റേത്‌

തന്റെ കാര്‍ഡ് എടിഎം വലിച്ചെടുത്തുന്ന പരാതിയുമായി ഫെഡറല്‍ ബാങ്കിനെ സമീപിച്ചപ്പോള്‍ അവര്‍ കാര്‍ഡ് നല്‍കുവാന്‍ തയ്യാറായില്ലെന്നായിരുന്നു പരാതി
എടിഎമ്മില്‍ കാര്‍ഡ് കുടുങ്ങിയാല്‍ ബാങ്കിന് ഉത്തരവാദിത്വമില്ല; ഉത്തരവ് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്റേത്‌

തിരുവനന്തപുരം: ബാങ്ക് കാര്‍ഡുകള്‍ എടിഎമ്മിലെ യന്ത്രം പിടിച്ചെടുത്താല്‍ അതില്‍ ബാങ്കുകള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍. കാര്‍ഡുകള്‍ എടിഎം യന്ത്രം പിടിച്ചെടുക്കുന്നതിലൂ
 െഅക്കൗണ്ട് ഉടമകള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടിന് ബാങ്കുകള്‍ക്ക് ഉത്തരവാദിത്വം ഇല്ലെന്നാണ് മലപ്പുറം ജില്ലാ ഉപഭോക്തൃഫോറം വിധി റദ്ദാക്കിക്കൊണ്ട് കമ്മിഷന്‍ പറഞ്ഞത്. 

കാര്‍ഡ് എടിഎം പിടിച്ചെടുത്തതിന് ബാങ്ക് നഷ്ടപരിഹാരം നല്‍കണം എന്ന് നിര്‍ദേശിച്ചായിരുന്നു മലപ്പുറം ജില്ലാ ഉപഭോക്തൃഫോറം വിധി. എസ്ബിഐയുടെ ഡെബിറ്റ് കാര്‍ഡ് ഫെഡറല്‍ ബാങ്കിന്റെ എടിഎം വലിച്ചെടുത്തതിന് എതിരെ മലപ്പുറം സ്വദേശിയായ എം വിനോദാണ് ജില്ലാ ഫോറത്തില്‍ പരാതിയുമായി എത്തിയത്. 

തന്റെ കാര്‍ഡ് എടിഎം വലിച്ചെടുത്തുന്ന പരാതിയുമായി ഫെഡറല്‍ ബാങ്കിനെ സമീപിച്ചപ്പോള്‍ അവര്‍ കാര്‍ഡ് നല്‍കുവാന്‍ തയ്യാറായില്ലെന്നായിരുന്നു പരാതി. ഇതില്‍ ഫെഡറല്‍ ബാങ്ക് 15000 രൂപ നഷ്ടപരിഹാരവും 3000 ചെലവും നല്‍കണം എന്ന് ഫോറം ഉത്തരവിട്ടു. ഇതിനെതെിരെ ഫെഡറല്‍ ബാങ്ക് സംസ്ഥാന കമ്മീഷനെ സമീപിച്ചു. ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷന്റെ നിര്‍ദേശപ്രകാരമാണ് എടിഎമ്മില്‍ കുടുങ്ങിയ കാര്‍ഡ് മടക്കി നല്‍കാത്തത് എന്ന് ഫെഡറല്‍ ബാങ്ക് അറിയിച്ചു. 

അക്കൗണ്ട് ഉടമയുടെ അനാസ്ഥയെ തുടര്‍ന്നാണ് കാര്‍ഡ് എടിഎം എടുത്തത്. തട്ടിപ്പ് നടത്തതിരിക്കുവാനുള്ള മുന്‍കരുതലായിട്ടാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്ന് എന്നിങ്ങനെയുള്ള ബാങ്കിന്റെ വാദങ്ങള്‍ കമ്മിഷന്‍ അംഗീകരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com