വമ്പന്‍ ഡിസ്കൗണ്ടുമായി സ്പൈസ് ജെറ്റ്; ഓഫർ ഫെബ്രുവരി ഒൻപത് മുതൽ
വമ്പന്‍ ഡിസ്കൗണ്ട് ഓഫർ പ്രഖ്യാപിച്ച് സ്പൈസ് ജെറ്റ്. ദേശീയ, അന്തർദേശീയ വിമാന യാത്രകൾക്ക് വലിയ ഡിസ്കൗണ്ട് ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫർ പ്രകാരം യാത്രക്കാർക്ക് 899രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാകും. അന്തര്‍ദേശീയ സര്‍വീസുകളുടെ ടിക്കറ്റ് 3,699മുതല്‍ ലഭ്യമാകും.
ഈ മാസം ഒന്‍പത് വരെയാണ് ഓഫര്‍ നേടാന്‍ അവസരം. സെപ്റ്റംബര്‍ 25വരെയുള്ള യാത്രകളുടെ ടിക്കറ്റ് ഓഫറില്‍ ഉള്‍പ്പെടുത്താനാകും. ട്വിറ്ററിലൂടെ ഡിസ്കൗണ്ട് സംബന്ധിച്ച വിവരം സ്പൈസ് ജെറ്റ് പുറത്തുവിട്ടു. ഓഫർ നേടണമെങ്കിൽ ബുക്കിങ്ങുകൾ സ്പൈസ് ജെറ്റിന്റെ വൈബ്സൈറ്റിലൂടെ നടത്തണം.
ഒരു ഭാഗത്തേക്ക് മാത്രമുള്ള യാത്രയിലാണ് ഡിസ്കൗണ്ട് ലഭിക്കുക. മറ്റ് ഓഫറുകൾക്ക് അർഹരായവർക്ക് ഡിസ്കൗണ്ട് ലഭക്കുകയില്ല. ഗ്രൂപ്പ് ബുക്കിംഗുകൾക്കും ഓഫർ പ്രയോജനപ്പെടുത്താനാകില്ല. യാത്രയ്ക്ക് 14ദിവസം മുൻപ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ഓഫർ ലഭിക്കുക. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കുന്നവർക്ക് പത്ത് ശതമാനം അധിക ഇളവും നേടാനാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ