രഹസ്യങ്ങളങ്ങനെ ചുരണ്ടാന്‍ നോക്കേണ്ട; ഫെയ്‌സ്ബുക്കില്‍ പുതിയ ഫീച്ചര്‍'ക്ലിയര്‍ ഹിസ്റ്ററി' ഉടന്‍

സന്ദര്‍ശിച്ച പ്രൊഫൈലുകളിലെയും ആക്ടിവിറ്റികളുടെയും വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ സഹായിക്കുന്ന 'ക്ലിയര്‍ ഹിസ്റ്ററി' ഈ വര്‍ഷം പുറത്തിറക്കുമെന്നാണ് ഫേസ്ബുക്കിന്റെ വാഗ്ദാനം. 
രഹസ്യങ്ങളങ്ങനെ ചുരണ്ടാന്‍ നോക്കേണ്ട; ഫെയ്‌സ്ബുക്കില്‍ പുതിയ ഫീച്ചര്‍'ക്ലിയര്‍ ഹിസ്റ്ററി' ഉടന്‍

പഭോക്താവിന്റെ ഫേസ്ബുക്കിലെ പ്രവര്‍ത്തനങ്ങളെ തേഡ് പാര്‍ട്ടി ആപ്പുകള്‍ നിരീക്ഷിക്കുന്നത് തടയാന്‍ പുത്തന്‍ ഫീച്ചര്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് ഫേസ്ബുക്ക്. ഉപയോഗത്തിന് ശേഷം സന്ദര്‍ശിച്ച പ്രൊഫൈലുകളിലെയും ആക്ടിവിറ്റികളുടെയും വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ സഹായിക്കുന്ന 'ക്ലിയര്‍ ഹിസ്റ്ററി' ഈ വര്‍ഷം പുറത്തിറക്കുമെന്നാണ് ഫേസ്ബുക്കിന്റെ വാഗ്ദാനം. 

കേംബ്രിഡ്ജ് അനലറ്റിക വിവാദമുണ്ടായതോടെ ക്ലിയര്‍ ഹിസ്റ്ററി ഓപ്ഷന്‍ കൊണ്ടു വരുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി മാര്‍ക്ക് സക്കര്‍ബര്‍ഗ് വെളിപ്പെടുത്തിയിരുന്നു. പുത്തന്‍ ഫീച്ചറിന്റെ സാങ്കേതിക തടസ്സങ്ങള്‍ നീക്കിയെന്നും അടുത്ത് തന്നെ ഉപയോക്താക്കളിലേക്ക് എത്തിക്കാനാകുമെന്നും കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ ഡേവിഡ് വെഹ്നര്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് ഉപയോക്താക്കളുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിച്ചിരുന്ന തേഡ് പാര്‍ട്ടി ആപ്പുകളാണ് ഉപയോക്താവിന്റെ അഭിരുചിക്കനുസരിച്ചുള്ള പരസ്യങ്ങളും വീഡിയോകളും ന്യൂസ്ഫീഡിലേക്ക് കടത്തിവിട്ടുകൊണ്ടിരുന്നത്. എന്നാല്‍ ക്ലിയര്‍ ഹിസ്റ്ററി ഓപ്ഷന്‍ വരുന്നതോടെ തേഡ്പാര്‍ട്ടി ആപ്പിന്റെ ഈ കച്ചവടത്തിനും ആപ്പ് വീണേക്കും. എന്നാല്‍ ടാര്‍ഗറ്റ് ഓഡിയന്‍സിലേക്ക് പരസ്യങ്ങള്‍ എത്തുന്നത് തടയാത്ത രീതിയിലാവും ഫീച്ചര്‍ കൊണ്ടുവരികയെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാര്‍ച്ചിനും ഏപ്രിലിനുമിടയില്‍ 'ക്ലിയര്‍ ഹിസ്റ്ററി' സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാനാണ് ഫേസ്ബുക്കിന്റെ തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com