അത്ഭുത ചികിത്സകളും ആരോഗ്യപരിപാലനവും ഇനി ഫേസ്ബുക്കിലൂടെ നടക്കില്ല: കടുത്ത നിയന്ത്രണം

ആരോഗ്യപരിപാലനം, ഫിറ്റ്‌നസ്, പോഷകാഹാരം, ഉടന്‍ രോഗശാന്തി തുടങ്ങി നിരവധി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിക്കുന്നുണ്ട്.
അത്ഭുത ചികിത്സകളും ആരോഗ്യപരിപാലനവും ഇനി ഫേസ്ബുക്കിലൂടെ നടക്കില്ല: കടുത്ത നിയന്ത്രണം

രോഗ്യപരിപാലനം, ഫിറ്റ്‌നസ്, പോഷകാഹാരം, ഉടന്‍ രോഗശാന്തി തുടങ്ങി നിരവധി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിക്കുന്നുണ്ട്. പല ഉപയോക്താക്കളും ഇത്തരം പ്രചരണങ്ങളുടെ ഇരകളും ആകാറുണ്ട്. എന്നാല്‍ ഇനിമുതല്‍ ഇത്തരം തെറ്റായ വിവരങ്ങള്‍ നിയന്ത്രിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു.

ആരോഗ്യം സംരക്ഷിക്കുന്നതിനുവേണ്ടി പല തരത്തിലുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും വില്‍ക്കുന്നതിനായി അതിശയോക്തി കലര്‍ത്തിയും അത്ഭുതം നിറഞ്ഞ അവകാശവാദങ്ങള്‍ ഉന്നയിച്ചുമുള്ള പോസ്റ്റുകളാണ് ഫേസ്ബുക്ക് തടയുക. ഇതിന്റെയൊന്നും ആധികാരികത പരിശോധിക്കാതെ ആളുകള്‍ ചതിക്കുഴിയില്‍ വീഴുന്നത് തടയാനാണ് ഫേസ്ബുക്കിന്റെ ശ്രമം.

ഇത്തരം പോസ്റ്റുകളെ ഫേസ്ബുക്ക് രണ്ട് വിഭാഗങ്ങളായാണ് നിരീക്ഷിക്കുന്നത്. തെറ്റിദ്ധാരണ പടര്‍ത്തുന്നതും അതിശയോക്തി കലര്‍ന്നതുമായ പോസ്റ്റുകളാണ് ആദ്യത്തേത്. അത്ഭുതകരമായ രോഗശാന്തി ഉറപ്പുവരുത്തുന്ന മരുന്നുകളെ കുറിച്ചും ചികിത്സയെ കുറിച്ചുമുള്ള പോസ്റ്റുകളാണ് ഇവ.

ആരോഗ്യപരമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന പോസ്റ്റുകളാണ് രണ്ടാമത്തേത്. ശരീരഭാരം കുറയ്ക്കാം, കാന്‍സര്‍ മാറ്റാം, എന്നെല്ലാം അവകാശപ്പെട്ടുള്ള മരുന്നുകളുടെ പ്രചാരണം ഇക്കൂട്ടത്തില്‍ പെടും. ഇത്തരം പോസ്റ്റുകളില്‍ സാധാരണമായി ഉപയോഗിക്കുന്ന പ്രയോഗങ്ങള്‍ തിരിച്ചറിയുകയും അവ ന്യൂസ്ഫീഡില്‍ വരുന്നത് നിയന്ത്രിക്കുകയുമാണ് ഫേസ്ബുക്ക് ചെയ്യുക. 

മാത്രമല്ല, ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ തങ്ങളുടെ പേജുകളില്‍ നിന്നും ഇത്തരത്തിലുള്ള ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട വ്യാജ അവകാശവാദങ്ങളും തെറ്റിദ്ധാരണകളും പരത്തുന്ന ഉള്ളടക്കങ്ങള്‍ ഒഴിവാക്കണമെന്നും അല്ലെങ്കില്‍ അത് ആ പേജില്‍ നിന്നുള്ള മറ്റ് പോസ്റ്റുകളെ ബാധിക്കുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com