ഇനി വീട്ടുപടിക്കല്‍ സേവനവുമായി എത്തും; ജനങ്ങളിലേക്ക് ഇറങ്ങി എസ്ബിഐ

ഇനി വീട്ടുപടിക്കല്‍ സേവനവുമായി എത്തും; ജനങ്ങളിലേക്ക് ഇറങ്ങി എസ്ബിഐ

പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍ ലഭ്യമാകും

കൊച്ചി: പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍ ലഭ്യമാകും. 70 വയസ്സിന് മുകളിലുളള മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിയുളളവര്‍ക്കും രോഗികളായവര്‍ക്കും കാഴ്ച ശേഷിയില്ലാത്തവര്‍ക്കുമാണ് സേവനം എത്തിക്കുക. തെരഞ്ഞെടുക്കപ്പെട്ട ശാഖകളിലുടെ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാക്കും.

കെവൈസി മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുന്ന ഉപഭോക്താക്കളുടെ വീട്ടുപടിക്കലാണ് സേവനമെത്തിക്കുക. അക്കൗണ്ടുമായി മൊബൈല്‍ ഫോണ്‍ നമ്പര്‍ ബന്ധിപ്പിച്ച, ബാങ്ക് ശാഖയുടെ അഞ്ച് കിലോമീറ്ററിനുളളില്‍ താമസിക്കുന്ന ഉപഭോക്താക്കള്‍ക്കാണ് സേവനം ലഭിക്കുക. ജോയിന്റ് അക്കൗണ്ട് ഉടമകള്‍ക്കും മൈനര്‍ അക്കൗണ്ടുകള്‍ക്കും വ്യക്തിഗതമല്ലാത്തതുമായ അക്കൗണ്ടുകള്‍ക്കും സേവനം ലഭിക്കില്ല.

അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ഇടപാടിന് 100രൂപ ഫീസും സാമ്പത്തിക ഇതര ഇടപാടുകള്‍ക്ക്  60 രൂപ ഫീസും മാത്രമേ നല്‍കേണ്ടതുളളു. ഉപഭോക്താക്കള്‍ തങ്ങളുടെ ബാങ്ക് ശാഖയില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടാതെ ഭിന്നശേഷിക്കാരും രോഗികളായവരും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും വേണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com