മുംബൈ: ഡോളറിനെതിരെയുള്ള വിനിമയത്തിൽ രൂപ നില മെച്ചപ്പെടുത്തി. 69.35 രൂപയാണ് നിലവിലെ മൂല്യം. കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോൾ 69.34 ആയിരുന്നു രൂപയുടെ മൂല്യം. തുടർച്ചയായ അഞ്ചാം ദിവസമാണ് രൂപ നില മെച്ചപ്പെടുത്തുന്നത്.
രാജ്യത്തെ സമ്പദ് ഘടനയിൽ റിസർവ് ബാങ്കിന്റെ ഇടപെടലുകൾ ശക്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതാണ് രൂപയുടെ ഉണർവിന് കാരണമായതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ദീർഘകാലാടിസ്ഥാനത്തിൽ വിപണിയിൽ ഇടപെടാനാണ് റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം തീരുമാനിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ