വരുന്നൂ... വാട്ട്‌സാപ്പിലും പരസ്യം ; ഉപയോക്താക്കള്‍ക്ക് തിരിച്ചടി

റോട്ടര്‍ഡാമില്‍ ചേര്‍ന്ന ഫേസ്ബുക്കിന്റെ മാര്‍ക്കറ്റിങ് ഉച്ചകോടിയിലാണ് നിര്‍ണായകമായ ഈ തീരുമാനം കൈക്കൊണ്ടത്. 
വരുന്നൂ... വാട്ട്‌സാപ്പിലും പരസ്യം ; ഉപയോക്താക്കള്‍ക്ക് തിരിച്ചടി

മുംബൈ: പരസ്യം പ്രദര്‍ശിപ്പിക്കില്ലെന്ന അടിസ്ഥാന തത്വത്തില്‍ നിന്ന് വാട്ട്‌സാപ്പ് പിന്‍മാറുന്നതായി സൂചന. വാട്ട്‌സാപ്പിന്റെ സ്റ്റാറ്റസ് സ്റ്റോറികളില്‍ മുഴു സ്‌ക്രീന്‍ പരസ്യം നല്‍കാനാണ് ഫേസ്ബുക്കിന്റെ തീരുമാനം. അടുത്തവര്‍ഷത്തോടെ വാട്ട്‌സാപ്പ് സ്റ്റാറ്റസുകളില്‍ പരസ്യം നിറയുമെന്നാണ് ടെക് ലോകത്ത് നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

പരസ്യം മുകളിലേക്ക് സൈ്വപ്പ് ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്ന തരത്തിലാവും സെറ്റ് ചെയ്യുക. നെതര്‍ലന്റിലെ റോട്ടര്‍ഡാമില്‍ ചേര്‍ന്ന ഫേസ്ബുക്കിന്റെ മാര്‍ക്കറ്റിങ് ഉച്ചകോടിയിലാണ് നിര്‍ണായകമായ ഈ തീരുമാനം കൈക്കൊണ്ടത്. 

ഇന്‍സ്റ്റ സ്‌റ്റോറികളില്‍ പ്രത്യക്ഷപ്പെടുന്നത് പോലെയാവും വാട്ട്‌സാപ്പിലും പരസ്യം വരിക. 24 മണിക്കൂര്‍ നേരത്തേക്ക് ടെക്സ്റ്റ്, വിഡിയോ, ഫോട്ടോ, അനിമേറ്റഡ് ജിഫുകള്‍ എന്നിവയാണ് വാട്ട്‌സാപ്പ് സ്റ്റാറ്റസുകളായി ഉപയോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയുക. ഇതിലൂടെ വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പരസ്യം നല്‍കാനുള്ള തീരുമാനമെന്നും കമ്പനി മേധാവികള്‍ വ്യക്തമാക്കുന്നു. 

30 കോടിയോളം ജനങ്ങള്‍ ഇന്ത്യയില്‍ മാത്രം വാട്ട്‌സാപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. അതേസമയം വാട്ട്‌സാപ്പ് രൂപീകരിച്ച സമയത്ത് സ്ഥാപകരായ ബ്രയാനും ജാനും മുന്നോട്ട് വച്ച നിലപാട് എന്ത് വന്നാലും പരസ്യം നല്‍കില്ല എന്നായിരുന്നു. പകരം ഓരോ ഉപയോക്താവില്‍ നിന്നും 99 സെന്റ് ഈടാക്കാനായിരുന്നു തീരുമാനം. 2014 ലാണ് ഇവരില്‍ നിന്ന് ഫേസ്ബുക്ക് കമ്പനി ഏറ്റെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com