പകുതിയിലേറെ ജീവനക്കാര്‍ വിരമിക്കുന്നു, ബിഎസ്എന്‍എല്‍ വിആര്‍എസിന് അപേക്ഷിച്ചത് 77,000 പേര്‍

പകുതിയിലേറെ ജീവനക്കാര്‍ വിരമിക്കുന്നു, ബിഎസ്എന്‍എല്‍ വിആര്‍എസിന് അപേക്ഷിച്ചത് 77,000 പേര്‍
പകുതിയിലേറെ ജീവനക്കാര്‍ വിരമിക്കുന്നു, ബിഎസ്എന്‍എല്‍ വിആര്‍എസിന് അപേക്ഷിച്ചത് 77,000 പേര്‍

ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിആര്‍എസ് പദ്ധതി പ്രകാരം അപേക്ഷിച്ചത് 77,000ല്‍ ഏറെപ്പേര്‍. ഒന്നര ലക്ഷമാണ് ബിഎസ്എന്‍എല്ലിലെ ആകെ ജീവനക്കാര്‍. ഇവരില്‍ ഒരുലക്ഷം പേര്‍ക്ക് പദ്ധതി പ്രകാരം സ്വയം വിരമിക്കലിന് അപേക്ഷിക്കാനാവും.

ഡിസംബര്‍ മൂന്നു വരെയാണ് വിആര്‍എസിന് അപേക്ഷിക്കാനാവുക. അടുത്ത ജനുവരി 31നാണ് വിആര്‍എസ് പ്രാബല്യത്തില്‍ വരിക. 70,000 മുതല്‍ 80,000 വരെയ ജീവനക്കാര്‍ പദ്ധതി പ്രകാരം പിരിഞ്ഞുപോയാല്‍ ശമ്പള ഇനത്തില്‍ ഏഴായിരം കോടിയുടെ കുറവുണ്ടാവുമെന്നാണ് ബിഎസ്എന്‍എല്‍ കണക്കാക്കുന്നത്.

പദ്ധതി പ്രകാരം അന്‍പതു വയസിനുള്ള എല്ലാ സ്ഥിരം ജീവനക്കാരും വിആര്‍എസിന് യോഗ്യരാണ്. ഡെപ്യൂട്ടേഷനില്‍ മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെയും വിആര്‍എസിന് പരിഗണിക്കും. ജോലിയില്‍ പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തിനും 35 ദിവസത്തെ ശമ്പളവും വിരമിക്കാന്‍ ബാക്കിയുള്ള ഓരോ വര്‍ഷത്തിനും 25 ദിവസത്തെ ശമ്പളവുമാണ് വിആര്‍എസ് പദ്ധതി പ്രകാരം ലഭിക്കുക. 

ബിഎസ്എന്‍എല്ലിനെ എംടിഎന്‍എല്ലുമായി ലയിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് വിആര്‍എസ് പ്രഖ്യാപിച്ചത്. ബിഎസ്എന്‍എല്ലിനൊപ്പം എംടിഎന്‍എല്ലിലും വിആര്‍എസ് പദ്ധതിയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com