യുവാക്കള്‍ക്ക് സുവർണ്ണാവസരം; റെയില്‍വേയില്‍ നിരവധി ഒഴിവുകൾ

15 വയസ്സ് പൂര്‍ത്തിയാക്കിയവരും 24 വയസ്സ് തികയാത്തവരുമായിരിക്കണം അപേക്ഷകര്‍
യുവാക്കള്‍ക്ക് സുവർണ്ണാവസരം; റെയില്‍വേയില്‍ നിരവധി ഒഴിവുകൾ

നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയില്‍ വിവിധ യൂണിറ്റുകളിലായി അപ്രിന്റിസ്ഷിപ്പിന് അവസരം.  വെല്‍ഡര്‍, ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, റെഫ്രിജറേറ്റര്‍ ആന്‍ഡ് എ.സി. മെക്കാനിക്, ഇലക്ട്രീഷ്യന്‍, ലൈന്‍മാന്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സ്, കാര്‍പ്പെന്റര്‍, മേസണ്‍, പെയിന്റര്‍, ഡീസല്‍ മെക്കാനിക്ക്, ഫിറ്റര്‍, ഫിറ്റര്‍ (സ്ട്രക്ചറല്‍) തുടങ്ങിയ ട്രേഡുകളിലായി 2590 ഒഴിവുണ്ട്.  ഒരുവര്‍ഷമാണ് ട്രെയിനിങ് കാലാവധി.

അലിപുര്‍ദ്വാര്‍, റാംഗ്യ, ലുംദിങ്, ടിന്‍സുക്യ, ന്യൂ ബോംഗായ്ഗ്വാണ്‍, ദിബ്രുഗര്‍ തുടങ്ങിയ സ്ഥലങ്ങളിലെ യൂണിറ്റ്/ വര്‍ക്ക് ഷോപ്പുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പത്താംക്ലാസിൽ കുറഞ്ഞത് 50 ശതമാനം മാര്‍ക്കും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐയും (എന്‍.സി.വി.ടി./ എസ്.സി.വി.ടി.) ഉള്ളവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും ഒരു യൂണിറ്റിലേക്കും ഒരു ട്രേഡിലേക്കും മാത്രമേ അപേക്ഷിക്കാവൂ.

ഈ വർഷം സെപ്തംബർ 18ന് മുൻപ് 15 വയസ്സ് പൂര്‍ത്തിയാക്കിയവരും 24 വയസ്സ് തികയാത്തവരുമായിരിക്കണം അപേക്ഷകര്‍. എസ് സി എസ് ഒബിസി വിഭാ​ഗക്കാർക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ യഥാക്രമം അഞ്ചും മൂന്നും  വര്‍ഷത്തെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും നിയാമാനുസൃത ഇളവ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാഫോറത്തിന്റെ മാതൃകയും www.nfr.indianrailways.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഒക്ടോബര്‍ 31 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com